Month: December 2020

  • Lead News

    തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ മേയറാകും

    തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എം.കെ. വര്‍ഗീസ് മേയറാകും. ഇടതുമുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ആദ്യത്തെ രണ്ടു വര്‍ഷം മേയര്‍ പദവി നല്‍കാമെന്ന് ഇടത് മുന്നണി നേതാക്കള്‍ എം.കെ. വര്‍ഗീസിന് ഉറപ്പുനല്‍കി. മന്ത്രി എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്ക് എല്‍ഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളെ കാണും. പിന്തുണച്ചാല്‍ അഞ്ച് വര്‍ഷവും തന്നെ മേയര്‍ ആക്കണമെന്നായിരുന്നു വര്‍ഗീസ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് രണ്ട് വര്‍ഷമെന്ന ധാരണയിലെത്തിയെങ്കിലും ആദ്യത്തെ മൂന്ന് വര്‍ഷം തന്നെ മേയര്‍ ആക്കണമെന്നാണ് വര്‍ഗീസ് മുന്നോട്ട് വെച്ച ആവശ്യം. 55 അംഗങ്ങളുള്ള തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. സ്വതന്ത്രരടക്കം 24 സീറ്റുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. യു.ഡി.എഫിന് 23 സീറ്റാണ് ലഭിച്ചത്. ബിജെപിക്ക് ആറ് സീറ്റാണ് ലഭിച്ചത്. ഇതോടെയാണ് വിമതനായി ജയിച്ച എം.കെ വര്‍ഗീസിന്റെ പിന്തുണ നിര്‍ണ്ണായകമായി…

    Read More »
  • Lead News

    സംവിധായകന്‍ സംഗീത് ശിവന്‍ ആശുപത്രിയില്‍; ചികിത്സ വെന്റിലേറ്റര്‍ സഹായത്തോടെ

    കോവിഡ് ബാധിച്ച്‌ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാലു ദിവസം മുമ്പാണ് സംഗീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംവിധായകന്‍ സന്തോഷ് ശിവന്റെ സഹോദരനാണ് സംഗീത്. 1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘വ്യൂഹം’ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് ‘ഡാഡി’, ‘ഗാന്ധര്‍വ്വം’, ‘നിര്‍ണ്ണയം’ തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവന്‍ മലയാളത്തില്‍ ഒരുക്കിയത്. ‘ഇഡിയറ്റ്‌സ്’ എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ…

    Read More »
  • LIFE

    വേർതിരിവുകളിൽ തളച്ചിടുന്ന മനുഷ്യന്റെ കഥ; “അറ്റെൻഷൻ പ്ലീസ് ” 25-ാംമത് IFFKയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ” അറ്റെന്‍ഷന്‍ പ്ലീസ് ” തിരഞ്ഞെടുത്തു. വിഷ്ണു ഗോവിന്ദന്‍,ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ഐസക് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” അറ്റെൻഷൻ പ്ലീസ് “. ഡി എച്ച് സിനിമാസിന്റെ ബാനറിൽ ഹരി വെെക്കം,ശ്രീകുമാര്‍ എന്‍ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്‍,ശ്രീജിത്ത്,ജോബിന്‍,ജിക്കി തുടങ്ങിയവരും അഭിനയിക്കുന്നു. സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. “മാറ്റിനിർത്തലുകളിൽ പ്രതികരിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ കഥ പറയുന്ന “അറ്റെന്‍ഷന്‍ പ്ലീസ് “ഒരു പരീക്ഷണാർത്ഥ സിനിമാ മാതൃകക്ക് തുടക്കം എന്ന നിലയില്‍ ശ്രദ്ധേയമാകുമെന്ന് സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ്സ് പറഞ്ഞു. ഛായാഗ്രഹണം-ഹിമൽ മോഹൻ,സംഗീതം-അരുണ്‍ വിജയ്,സൗണ്ട് ഡിസെെന്‍-ജെസ്റ്റിന്‍ ജോസ്, എഡിറ്റർ-രോഹിത് വി എസ് വാര്യത്ത്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ…

    Read More »
  • Lead News

    കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും

    കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കേന്ദ്രവുമായി അടുത്ത ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങാന്‍ ഇരിക്കുകയാണ് സംഘടനകള്‍. അതേസമയം ഇത്തവണ കര്‍ഷകര്‍ക്ക് പിന്തുണയുമായി സമരത്തില്‍ മത്സ്യത്തൊഴിലാളികളും എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍. പ്രതാപന്‍ എം.പിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഒന്നുമുതല്‍ ഏഴുവരെ മുഴുവന്‍ സംസ്ഥാനങ്ങളിലും തൊഴിലാളി-കര്‍ഷക ഐക്യം എന്ന മുദ്രാവാക്യത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം, സമരം കടുപ്പിക്കാന്‍ കൂടുതല്‍ കര്‍ഷകര്‍ ഭക്ഷ്യധാന്യവും മറ്റും ശേഖരിച്ച് കര്‍ഷകര്‍ പഞ്ചാബില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. അതേസമയം, ഈ വര്‍ഷാവസാനത്തെ പ്രധാനമന്ത്രിയുടെ മാന്‍ കി ബാത്തില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാനും കര്‍ഷകര്‍ തീരുമാനിച്ച് കഴിഞ്ഞു. കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ 30-ന് കുണ്ട്ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷം കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിനേതിരുള്ള വന്‍പ്രക്ഷോഭം അന്നേദിവസം നിശ്ചയിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍…

    Read More »
  • Lead News

    കൊറോണവൈറസ് പകർച്ചവ്യാധി അവസാനത്തേതല്ല, മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന തലവൻ

    കൊറോണവൈറസ് പകർച്ചവ്യാധി അവസാനത്തേതല്ലെന്ന് ലോകാരോഗ്യസംഘടന തലവൻ. മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തണം. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കണം. മൃഗങ്ങളുടെ സംരക്ഷണം കൂടി ഉറപ്പുവരുത്തിയാലെ പകർച്ചവ്യാധി ഇല്ലാത്ത ലോകം സാധ്യമാകൂവെന്ന് ടെർഡോസ് അധാനം ഗെബ്രിയേസസ് പറഞ്ഞു. ഒരു പകർച്ചവ്യാധി വരുമ്പോൾ പണംവാരി എറിയൽ അല്ല അടുത്തതിനു തയ്യാറെടുക്കൽ കൂടിയാണ് പ്രതിരോധം എന്ന് വീഡിയോ സന്ദേശത്തിൽ ലോകാരോഗ്യസംഘടന തലവൻ പറഞ്ഞു. കോവിഡിൽ നിന്ന് ധാരാളം പാഠങ്ങൾ മനുഷ്യൻ പഠിക്കേണ്ടതുണ്ട്. ഇപ്പോഴുള്ളത് ദീർഘവീക്ഷണമില്ലാത്ത നടപടികൾ ആണെന്ന് ലോകാരോഗ്യസംഘടന തലവൻ ചൂണ്ടിക്കാട്ടി. മാരക പകർച്ചവ്യാധികൾ തടയാൻ ലോകം ഇപ്പോഴും ഒരുങ്ങിയിട്ടില്ലെന്നും ലോകാരോഗ്യസംഘടന തലവൻ വ്യക്തമാക്കി.ഇപ്പോഴുള്ളതിനെ നേരിടുന്നതിൽ മാത്രമാണ് ലോകത്തിന്റെ ശ്രദ്ധ. ദീർഘകാലാടിസ്ഥാനത്തിൽ ഉള്ള പദ്ധതികൾ ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. “ഇത് അവസാനത്തെ പകർച്ചവ്യാധി അല്ല. ചരിത്രം അതാണ് നമ്മോട് പറയുന്നത്. ജീവിതത്തിന്റെ ഭാഗമാണ് പകർച്ചവ്യാധിയും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പാഠങ്ങൾ ആണ് പകർച്ചവ്യാധികൾ നമുക്ക് നൽകുന്നത്. ഇത് മനസിലാക്കി വേണം മനുഷ്യൻ പ്രവർത്തിക്കാൻ.”ലോകാരോഗ്യസംഘടന തലവൻ കൂട്ടിചേർത്തു.

    Read More »
  • NEWS

    അവരുടെ ലക്ഷ്യം ഗായികമാർ, തട്ടിപ്പ് തുറന്ന് പറഞ്ഞ് സംഗീത സംവിധായകൻ ഷാൻ റെഹ്മാൻ

    ഷാൻ റെഹ്മാന്റെ ഫേസ്ബുക് പോസ്റ്റ്‌ – പ്രിയ സുഹൃത്തുക്കളേ, കുറച്ചു കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ തട്ടിപ്പിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് കുറച്ച് തവണ കേട്ടിട്ടുണ്ട്, പക്ഷേ ഇപ്പോൾ എനിക്ക് ഇത് വ്യക്തിപരമായി കാണാനാകും. ചില കുറ്റവാളികൾ വളർന്നുവരുന്ന ഗായകരെ വിളിക്കുന്നു, അവരുടെ നിരപരാധിത്വവും ആലാപന ജീവിതത്തിന്റെ ആവശ്യകതയും മുതലെടുത്ത് “എന്റെ” ഗാനങ്ങൾ ആലപിക്കുന്നു. ഞാൻ ചിത്രത്തിൽ ഒരിടത്തും ഇല്ലാത്തതിനാൽ. ചില എ‌ആർ‌ അസോസിയേറ്റ്‌സിലെ അനൂപ് കൃഷ്ണൻ (മൊബൈൽ നമ്പർ 73063 77043) എന്ന വ്യക്തിയിൽ നിന്ന് എന്റെ ഒരു സുഹൃത്ത് സ്വീകരിച്ച msgs ആണ് ഇനിപ്പറയുന്ന സ്ക്രീൻഷോട്ടുകൾ. ഒന്ന് ഹരിശങ്കറിനൊപ്പം ഒന്ന് വിനീത്തിനൊപ്പം. ഈ തട്ടിപ്പുകാർ ഈ ഗായകരെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും അതിന്റെ രചനയും അവരുടെ പ്രധാന ലക്ഷ്യങ്ങളും വനിതാ ഗായകരാണെന്ന് പറഞ്ഞ് ഏത് പാട്ടുകളും പാടുകയും ചെയ്യുന്നു. അതിനാൽ അവർ മറ്റ് വഴികളിലും പ്രയോജനപ്പെടുത്തുന്നു. എന്റെ സ്വന്തം സ്റ്റുഡിയോയിൽ നിന്ന് ഞാൻ എന്റെ…

    Read More »
  • LIFE

    എന്റെ അനുജൻ…എനിക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ ആകുന്നില്ല -ബിജു മേനോൻ

    അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ കഥ സച്ചി പറഞ്ഞപ്പോൾ തന്നെ സർക്കിൾ ഇൻസ്പെക്ടർ സതീഷിന്റെ കഥാപാത്രം മനസ്സിൽ പതിഞ്ഞിരുന്നു. അത് ചെയ്യാൻ പോകുന്നത് ആരാണെന്ന് കൗതുകം ഉണ്ടായിരുന്നു. അട്ടപ്പാടിയിലെ ലൊക്കേഷനിൽ വച്ചാണ് അനിൽ നെടുമങ്ങാടിനെ ആദ്യമായി കാണുന്നത്. ആദ്യം പൃഥ്വിയും ഞാനും അവനും തമ്മിലുള്ള പോലീസ് സ്റ്റേഷൻ സീൻ ആയിരുന്നു. അനിൽ ടെൻഷനിലായിരുന്നു. ഒടുവിൽ ഞാൻ സച്ചിയോട് പറഞ്ഞു, അനിലിന് ഒരു ടെൻഷൻ ഉണ്ട്.അവന് ഒരു ചെറിയ സീൻ കൊടുക്ക്‌ ആദ്യം. സച്ചി പറഞ്ഞു ഒന്നടങ്ങ്, അവൻ ഒരു പുതിയ ആളല്ലേ. ഞാൻ അനിലിനെ വിളിച്ച് സംസാരിച്ചു. അനിലിന്റെ ടെൻഷൻ മാറി. സിനിമയിൽ പലപ്പോഴും കണ്ടിട്ടുള്ള പോലീസ് കഥാപാത്രങ്ങൾക്ക് പുറത്ത് ഒരു സാധാരണ മനുഷ്യൻ തൊപ്പിവെച്ച് മുന്നിൽ നിന്ന് സംസാരിക്കുന്നത് ആണ് പിന്നീട് കണ്ടത്. സെറ്റിൽ പല സന്ദർഭങ്ങളിലും താൻ അനിലെ അഭിനന്ദിച്ചിട്ടുണ്ട്. പൊതുവേ എല്ലാവരുമായി കമ്പനി കൂടുന്ന ആളാണ് ഞാൻ. എന്നാൽ എന്റെ ക്ഷണങ്ങളിൽ നിന്നെല്ലാം അനിൽ ഒഴിഞ്ഞുമാറി. വലിയ…

    Read More »
  • Lead News

    “ചേച്ചി കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു, അരുൺ കൂടെയുള്ളത് കുറച്ച് ആശ്വാസം ആകുന്നുണ്ടായിരുന്നു എന്നായിരുന്നു ശാഖയുടെ മറുപടി”

    ശാഖയുടെ മരണത്തെക്കുറിച്ച് ഉറ്റസുഹൃത്ത് പ്രീത പറയുന്നത് ഇങ്ങനെയാണ്. പാമ്പിനാൽ കൊത്തപ്പെട്ട് ഉത്തര കൊല്ലപ്പെട്ട സംഭവം താൻ ശാഖയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചേച്ചി കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് താൻ വിശ്വസിച്ചിരുന്നു പലതവണ താൻ ഇക്കാര്യം ശാഖയോടെ പറഞ്ഞിരുന്നു. അരുണിന് ലക്ഷ്യം പണം മാത്രമാണെന്ന് വ്യക്തമായിരുന്നു. എന്നാൽ ഇക്കാര്യം പറയുമ്പോഴൊക്കെ അരുൺ കൂടെയുള്ളത് കുറച്ച് ആശ്വാസമാകുന്നുണ്ടെന്നായിരുന്നു ശാഖ മറുപടി പറഞ്ഞത്. 50 ലക്ഷം രൂപയും 100 പവനും വേണമെന്നായിരുന്നു അരുണിന്റെ ആവശ്യം. വിവാഹത്തിനു മുൻപും ശേഷവും പലതവണ അരുണിന് ശാഖ പണം നൽകിയിട്ടുണ്ട്. കല്യാണ ദിവസം തന്നെ അരുൺ വളരെ വൈകിയാണ് പള്ളിയിൽ എത്തിയത്. ബന്ധുക്കൾ ആരും ഒപ്പം ഉണ്ടായിരുന്നില്ല. വിവാഹവേളയിൽ ഫോട്ടോ എടുക്കുന്നത് പോലും അരുൺ എതിർത്തിരുന്നു. വിവാഹത്തിനുശേഷം എന്നും വഴക്കായിരുന്നു. റിസെപ്ഷനിൽഫോട്ടോ എടുക്കാൻ വന്നിരുന്നില്ല. മാത്രമല്ല തന്നോടൊപ്പമുള്ള ഫോട്ടോ ആരെയെങ്കിലും കാണിക്കുന്നതും അരുൺ എതിർത്തിരുന്നു. അരുണിനു ധാരാളം പണം ശാഖ നൽകിയിരുന്നു. കാർ പോലും വാങ്ങിയത് അരുണിന്റെ പേരിലാണ്. വസ്തു വിറ്റ് പണം നൽകാനും…

    Read More »
  • LIFE

    അമേരിക്കൻ തെക്ക് പടിഞ്ഞാറൻ റോഡ് ട്രിപ്പ്‌ ഭാഗം 3 – അനു കാമ്പുറത്ത്

    ചില യാത്രകൾ മനോഹരമാകുന്നത് ലക്ഷ്യമല്ല, ലക്ഷ്യത്തിലേക്കുള്ള വഴിയാണ്. അത്തരത്തിലുള്ള ഒരു യാത്ര ആണ് ഇന്നു – ക്യാപിറ്റൽ റീഫ് നാഷണൽ പാർക്ക് സീനിക് റൂട്ടിലൂടെയുള്ള ഡ്രൈവ്. യൂറ്റായിലെ ഒറ്റപെട്ടു കിടക്കുന്ന ഗ്രാമീണ പാതയിലൂടെ ആ ഡ്രൈവ് അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ചു. ഓരോ വളവിലും തിരുവിലും ഭൂ പ്രകൃതി മാറി കൊണ്ടേയിരുന്നു. ഒറ്റപെട്ടു കിടക്കുന്ന ഗ്രാമങ്ങളും, പ്രദേശങ്ങളും, അദ്‌ഭുതം ഉള്ളവാക്കുന്ന രീതിയുള്ള മലയിടുക്കുകളും, പലർനിറത്തിലുള്ള മണൽകൂനകളും, വിചിത്രമായി തോന്നിപ്പിക്കുന്ന മരങ്ങളും ചെടിപ്പികളും ഡ്രൈവിൽ ഉടനീളം ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. യൂറ്റായിലെ അഞ്ച് അതിശയകരമായ ദേശീയ ഉദ്യാനങ്ങളിൽ ഏറ്റവും സന്ദർശകർ കുറഞ്ഞ, വളരെ ലോ പ്രൊഫൈൽ ആയിട്ടുള്ള ഒരു പാർക്ക് ആണ് ക്യാപിറ്റൽ റീഫ് നാഷണൽ പാർക്ക്. ഇവിടം സന്ദർശിക്കാനുള്ള പ്രധാന കാരണം ഇതു തന്നെ. അത്ര വികസിതമല്ല ഈ പാർക്ക്. മറ്റു പാർക്കുകൾ പോലെ മാർക്ക് ചെയ്ത പാതകളോ / അടയാളങ്ങളോ, ഹൈക്കിങ് ട്രയലുകളോ, മുന്നിൽ നിര നിരയായി കാത്തു നിൽക്കുന്ന വണ്ടികളോ…

    Read More »
  • Lead News

    അണക്കെട്ടിന്റെ ആഴപ്പരപ്പിന് ലജ്ജ തോന്നുന്നുണ്ടാവും, അനിലേ വിട-വീഡിയോ

    തൊടുപുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ച ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്റെ മൃതദേഹം സംസ്കരിച്ചു. നെടുമങ്ങാട്ടെ കുടുംബ വീട്ടിൽ രാത്രിയോടെ ആയിരുന്നു സംസ്കാരം. നേരത്തെ കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റമോർട്ടത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കൊണ്ട് പോയ മൃതദേഹം ഭാരത്‌ ഭവനിൽ പൊതുദർശനത്തിന് വച്ചു. അനിലിന്റെ കൂട്ടുകാരും സഹപ്രവർത്തകരുമടക്കം സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ അദ്ദേഹത്തിന് അന്ത്യാഞ്‌ജലി അർപ്പിച്ചു. വീഡിയോ

    Read More »
Back to top button
error: