Month: December 2020
-
LIFE
‘പുളള്’ ; ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ സിനിമ
ആറാമത് ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുളള് മികച്ച ഇന്ത്യന്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്ന് സംവിധാനം ചെയ്ത പുള്ള് എന്ന ചിത്രം ഫസ്റ്റ്ക്‌ളാപ്പ് എന്ന സിനിമാസാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചാണ് നിര്‍മിച്ചത്. റെയ്ന മരിയ, സന്തോഷ് സരസ്സ്, ധനില്‍ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍. പ്രകൃതിസംരക്ഷണവും ആഗോളതാപനവും കാലവസ്ഥാവ്യതിയാനങ്ങളും ചര്‍ച്ചചെയ്യുന്ന ചിത്രം വടക്കന്‍കേരളത്തിന്റെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷബിതയുടേതാണ് കഥ. തിരക്കഥ- വിധു ശങ്കര്‍, ബിജീഷ് ഉണ്ണി, ശാന്താകാര്‍, ഷബിത. ഛായാഗ്രാഹകന്‍- അജി വാവച്ചന്‍.
Read More » -
Lead News
തേങ്കുറിശ്ശി കൊലപാതകം; മുഖ്യസൂത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍, ആയുധം കണ്ടെടുത്തു
പാലക്കാട് തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊലയ്ക്ക് പിന്നിലെ സൂത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനെന്ന് വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട അനീഷിന്റെ കുടുംബമാണ് പെണ്‍കുട്ടി ഹരിതയുടെ മുത്തച്ഛന്‍ കുമാരേശന്‍ പിളളയെന്ന് വെളിപ്പെടുത്തിയത്. പണം നല്‍കി ഹരിതയെ തിരികെ എത്തിക്കാന്‍ ശ്രമം നടന്നതായും കുടുംബം പറയുന്നു. അതേസമയം, പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. വെളളിയാഴ്ച വൈകുന്നേരമാണ് തേങ്കുറിശ്ശി തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനായ അനീഷ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യാപിതാവിനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, പ്രഭുകുമാറിന്റെ ഭാര്യാസഹോദരന്‍ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ്. സ്‌കൂള്‍ കാലം തൊട്ട് പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്നുമാസം മുമ്പാണ് രജിസ്റ്റര്‍ വിവാഹം കഴിച്ചത്. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരും സാമ്പത്തികമായും രണ്ടു കുടുംബങ്ങള്‍ തമ്മില്‍…
Read More » -
NEWS
പ്രഖ്യാപിക്കാൻ പോകുന്നത് ഭരണത്തുടർച്ച മുൻനിർത്തിയുള്ള ബജറ്റെന്ന് ഡോക്ടർ തോമസ് ഐസക്
ഭരണത്തുടർച്ചയുടെ ബജറ്റ് ആണ് പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി ഡോക്ടർ തോമസ് ഐസക്. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകില്ല. 5 വർഷം ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കട്ടുന്ന ബജറ്റും ആയിരിക്കില്ല പ്രഖ്യാപിക്കാൻ പോകുന്നത്. സർക്കാരിന്റെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന കാര്യത്തിൽ എല്ലാവരുടെയും മനസ്സിൽ ഉറപ്പുണ്ട് എന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബിയിൽ ഇതുവരെ 6000 കോടിയുടെ പദ്ധതി മാത്രമേ ഉദ്ഘാടനം ചെയ്തിട്ടുള്ളൂ. 60,000 കോടിയുടെ പദ്ധതി കൂടി പൂർത്തിയാകുമ്പോൾ കേരളത്തിന്റെചിത്രം തന്നെ മാറുമെന്ന് ഐസക് പറഞ്ഞു. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ പറ്റണം. അഭ്യസ്തവിദ്യർക്ക് തൊഴിൽ ഉറപ്പാക്കുന്ന സമ്പൂർണ്ണ ബജറ്റാണ് തയ്യാറാക്കുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിനെ കുറിച്ച് ഭയമില്ലെന്നും തോമസ് ഐസക് പറഞ്ഞു.
Read More » -
Lead News
മകളെ ഉറക്കഗുളിക നല്‍കി വഴിയില്‍ ഉപേക്ഷിച്ചു; അമ്മ അറസ്റ്റില്‍
മകളെ ഉറക്കഗുളിക നല്‍കി മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. ബെംഗളൂരു സ്വദേശി ശൈലജയാണ് (39) അറസ്റ്റിലായത്. അവിനാശി തണ്ടുകാരന്‍ പാളയത്താണു സംഭവം. എട്ടുവയസ്സുകാരി മകളെ ശൈലജ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉറക്കഗുളിക നല്‍കി മാലിന്യക്കൂമ്പാരത്തിലേക്കു തള്ളിയിട്ടു കാറില്‍ കടക്കുകയായിരുന്നു. . പിന്നീട് ബോധരഹിതയായ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം, താന്‍ ഡോക്ടറാണെന്നും ഭര്‍ത്താവ് മുത്തുസ്വാമി (42) തന്നെയും മകളെയും ഉപേക്ഷിച്ചതാണെന്നും പറഞ്ഞ യുവതി, വിദേശത്തു പോകാന്‍ തടസ്സമാകുമെന്നു കരുതിയാണ് കുട്ടിക്ക് അമിതമായി ഉറക്കഗുളിക നല്‍കി വഴിയോരത്ത് ഉപേക്ഷിച്ചതെന്ന് പോലീസിനോടു പറഞ്ഞു.
Read More » -
Lead News
ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയ റെസിഉണ്ണി ശിവശങ്കരനുമായി അടുത്ത ബന്ധമുള്ള സ്ത്രീ, അധികാരസ്ഥാനങ്ങളിൽ കുടിയേറിയത് സംസ്ഥാനത്തെ ശക്തനായ മന്ത്രിയുടെ സഹായത്തോടെ, റെസിഉണ്ണിയെ ഇഡി തിരിച്ചറിയുമ്പോൾ
നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒരു പുതിയ കഥാപാത്രത്തിന്റെ പേരുകൂടി ഇഡി അവതരിപ്പിച്ചിരുന്നു. ശ്രീമതി റെസിഉണ്ണി എന്നാണ് ആ പേര്. എം ശിവശങ്കരനെ പ്രതി ചേർത്ത് സമർപ്പിച്ച പുതിയ കുറ്റപത്രത്തിൽ ആണ് ഈ പേര് വരുന്നത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സുമായി ബന്ധപ്പെട്ടും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടും പുറത്തുവന്ന വാർത്തകളെക്കുറിച്ച് ശിവശങ്കർ ദിനംപ്രതി റെസിഉണ്ണിയുമായി ആശയവിനിമയം നടത്തിയിരുന്നു എന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. എന്നാൽ ആരാണ് റെസിഉണ്ണി എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ല. ഇതുവരെ മൊഴി രേഖപ്പെടുത്തുകയോ ചോദ്യംചെയ്യുകയോ ചെയ്ത ആളുകളുടെ പട്ടികയിൽ റെസിഉണ്ണിയുടെ പേരില്ല. സരിത്,സ്വപ്ന എന്നിവരെ കുറിച്ച് റെസിഉണ്ണിയുമായി ശിവശങ്കർ ദീർഘമായി ചാറ്റ് നടത്തുന്നുണ്ട്. റെസിഉണ്ണി എന്ന കഥാപാത്രത്തെ ഇ ഡി തിരിച്ചറിഞ്ഞതായാണ് സൂചന.പഠനകാലം മുതൽ റെസിഉണ്ണിയുടെ ഭർത്താവ് ശിവശങ്കരന്റെ സുഹൃത്താണ്. വിഎസ് മുഖ്യമന്ത്രിയായിരിക്കെ ഭരണതലത്തിൽ നിർണായക ചുമതല വഹിക്കുന്ന ആളാണ് ഭർത്താവ്.ശിവശങ്കറിന്റെ പ്രത്യേക താല്പര്യത്തിൽ ഇവർ ചില പദ്ധതികളുടെ തലപ്പത്ത് എത്തി. സംസ്ഥാനത്തെ ഒരു പ്രമുഖൻ ആയ മന്ത്രിയുമായി റെസിഉണ്ണിക്ക് അടുത്ത ബന്ധമുണ്ട്…
Read More » -
Lead News
16കാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ നല്‍കി; വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍
പതിനാറുകാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍. തമിഴ്‌നാട് മധുരയിലാണ് സ്ത്രീകളുടെ നേതൃത്വത്തിലുളള വന്‍ സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടിയത്. അന്നലക്ഷ്മി, സുമതി, അനാര്‍ക്കലി, തങ്കം, ചന്ദ്രകല, ശരവണപ്രഭു എന്നിവരാണു പിടിയിലായത്. അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുളളത്. അച്ഛന്‍ മരിച്ച മധുരയില്‍ നിന്നുളള പതിനാറുകാരിയായ പെണ്‍കുട്ടിയെയാണ് അച്ഛന്റെ സഹോദരി ഈ കൊടും ക്രൂരതയ്ക്ക് വിധേയയാക്കിയത്. 12 വയസ്സുമുതല്‍ ഇവര്‍ പെണ്‍കുട്ടിയെ 200ലധികം പേര്‍ക്ക് കൈമാറിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഒരുമാസത്തിലേറെ നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. നാല് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു, അമ്മയ്ക്ക് മാനസിക ദൗര്‍ബല്യമുളളതിനാല്‍ പെണ്‍കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 12 വയസ്സുമുതല്‍ ഇവര്‍ കുട്ടിയെ പലര്‍ക്കും എത്തിച്ച് തുടങ്ങുകയായിരുന്നു. പണം മോഹിച്ച് ലൈംഗീക തൊഴിലാളികളുമായി ബന്ധപ്പെട്ട് ലോറിത്താവളങ്ങളില്‍ മറ്റും എത്തിച്ചായിരുന്നു ഇടപാടുകള്‍. പിന്നീട് പല…
Read More » -
NEWS
ശ്രദ്ധേയമായി മറഡോണയുടെ 6 അടി ഉയരമുളള കേക്ക്
യുവാക്കള്‍ക്കിടയില്‍ ഫുട്‌ബോളിനോട് ആഭിമുഖ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ കേക്ക് പ്രതിമ നിര്‍മ്മിച്ച് തമിഴ്‌നാട് സ്വദേശി വെങ്കിടാചലം. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ഐശ്വര്യ ബേക്കറിയുടമയായ ഇദ്ദേഹം 60 കിലോ പഞ്ചസാരയും 270 മുട്ടകളും ഉപയോഗിച്ചാണ് 6 അടി ഉയരമുള്ള വ്യത്യസ്തമായ കേക്ക് നിര്‍മിച്ചത്. ഇന്നത്തെ തലമുറ കായിക രംഗത്തോട് വിട പറഞ്ഞ് കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും സമയം ചെലവഴിക്കുകയാണ്. ഇതിന് മാറ്റമുണ്ടാകണം ഇതാണ് ലക്ഷ്യമെന്ന് വെങ്കിടാചലം പറഞ്ഞു. അതേസമയം, മറഡോണയുടെ കേക്ക് പ്രതിമ കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്. നേരത്തെ ഇളയരാജ, ഭാരതിയാര്‍ തുടങ്ങിവരുടെ കേക്ക് പ്രതിമ നിര്‍മ്മിച്ചും ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
Read More » -
Lead News
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്നത് ഒന്നിലേറെ പാര്‍ട്ടികള്‍; പോലീസിന് ഗുരുതര വീഴ്ച
തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്നത് ഒന്നിലേറെ ഡിജെ പാര്‍ട്ടികളെന്ന് റിപ്പോര്‍ട്ട്. പൊഴിയൂര്‍ ബീച്ചിലാണ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നു ആഘോഷങ്ങളെന്നും എന്നിട്ടും തടയാന്‍ ശ്രമിക്കാഞ്ഞത് പോലീസിന്റെ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഘോഷങ്ങളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിന്റെ ഗുരുതര വീഴ്ച വെളിവായത്. പല പേരുകളിലായി പകലും രാത്രിയും ഒന്നിലേറെ പാര്‍ട്ടികള്‍ നടന്നതായാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഡിജെ പാര്‍ട്ടി മാത്രമല്ല ചെണ്ടയും മേളവുമൊക്കെയായി സാമൂഹിക അകലമോ മാസ്‌കോ ഇല്ലാതെയായിരുന്നു ആഘോഷങ്ങള്‍. ക്രിസ്മസ് ആഘോഷിക്കാന്‍ തീരദേശക്കാര്‍ ഒത്തുകൂടിയതാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വെറുതെ ബീച്ചിലെത്തിയ നാട്ടുകാരല്ല, മുന്‍കൂട്ടി ആസൂത്രണം ചെയ്തു വന്നവരാണ് ഇവിടെയെത്തിയത്. പാര്‍ട്ടിയില്‍ ആദ്യം പോലീസ് ആദ്യം ഇടപെട്ടിരുന്നില്ല. പിന്നീട് പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Read More » -
NEWS
24 മണിക്കൂറിനിടെ 18,732 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,732 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 1,01,87,850 ആയി. 21,430 പേരുടെ രോഗമുക്തിയും ഞായറാഴ്ച രേഖപ്പെടുത്തി. നിലവില്‍ 2,78,690 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 97,61,538 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് 279 പേരാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചത് 1,47,622 പേരാണ്.
Read More » -
Lead News
3 വയസ്സുകാരനെ ചുമരില്‍ തലയിടിപ്പിച്ചു കൊന്നു; അമ്മ അറസ്റ്റില്‍
ചെന്നൈ: പഠന വൈകല്യമുള്ള മകന്‍ മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. 3 വയസ്സുകാരന്‍ ഇഷാന്ത് മരിച്ച സംഭവത്തിലാണ് അമ്മ നദിയയെ (33) പോലീസ് അറസ്റ്റ് ചെയ്തത്. 11 മാസം മുന്‍പാണു കുട്ടി മരിച്ചത്. ചുമരില്‍ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കൊറുക്കുപ്പെട്ട് നിവാസികളായ നദിയ- ശക്തിവേല്‍ (34) ദമ്പതികളുടെ മകനായ ഇഷാന്തിന് ഭിന്നശേഷിയും പഠന വൈകല്യങ്ങളുമുണ്ടായിരുന്നു. ഇതില്‍ നദിയ അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read More »