കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കേന്ദ്രവുമായി അടുത്ത ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങാന്‍ ഇരിക്കുകയാണ് സംഘടനകള്‍. അതേസമയം ഇത്തവണ കര്‍ഷകര്‍ക്ക് പിന്തുണയുമായി സമരത്തില്‍ മത്സ്യത്തൊഴിലാളികളും എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍. പ്രതാപന്‍ എം.പിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഒന്നുമുതല്‍ ഏഴുവരെ മുഴുവന്‍ സംസ്ഥാനങ്ങളിലും തൊഴിലാളി-കര്‍ഷക ഐക്യം എന്ന മുദ്രാവാക്യത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
അതേസമയം, സമരം കടുപ്പിക്കാന്‍ കൂടുതല്‍ കര്‍ഷകര്‍ ഭക്ഷ്യധാന്യവും മറ്റും ശേഖരിച്ച് കര്‍ഷകര്‍ പഞ്ചാബില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞുവെന്നാണ് അറിയാന്‍ സാധിക്കുന്നത്.
അതേസമയം, ഈ വര്‍ഷാവസാനത്തെ പ്രധാനമന്ത്രിയുടെ മാന്‍ കി ബാത്തില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാനും കര്‍ഷകര്‍ തീരുമാനിച്ച് കഴിഞ്ഞു. കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ 30-ന് കുണ്ട്ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷം കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിനേതിരുള്ള വന്‍പ്രക്ഷോഭം അന്നേദിവസം നിശ്ചയിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ ദേശീയപാതകളില്‍ ടോളുകള്‍ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കര്‍ഷകരുടെ തീരുമാനം.