NEWS

24 മണിക്കൂറിനിടെ 35,551 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,551 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 95,34,965 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 526 പേര്‍ മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,38,648 ആയിട്ടുണ്ട്.

നിലവില്‍ 4,22,943 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,726 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 89,73,373 ആയി.

ഡിസംബര്‍ രണ്ടുവരെ 14,35,57,647 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 11,11,698 സാമ്പിളുകള്‍ പരിശോധിച്ചതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: