NEWS

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് ഭര്‍ത്താവ് ഗോപാലന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. പത്മാവതിയെ കൊന്ന ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി തിരുവനന്തപുരം റൂറല്‍ എസ്.പി എ.ശ്രീനിവാസ് അറിയിച്ചു.

Back to top button
error: