പ്രണയവിവാഹത്തിന് പേരിൽ വരന്റെ നേരെ ആക്രമണം നടത്തിയ വധുവിന്റെ ബന്ധുക്കൾക്കെതിരെ കേസ്, ജീവന് ഭീഷണിയുണ്ടെന്ന് വരനും വധുവും

പ്രണയ വിവാഹത്തിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ വരനെ വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കീഴരിയൂരിലാണ് സംഭവം. വരന്റെ കാർ തടഞ്ഞുനിർത്തി ആയിരുന്നു വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തിലുള്ള ആക്രമണം.

വിവാഹത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയും യുവാവും നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തു.

മതാചാരപ്രകാരം വിവാഹം നടത്തി കൊടുക്കാമെന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചതിനെതുടർന്ന് വരൻ വധുവിന്റെ വീട്ടിലേക്ക് ചെല്ലുകയായിരുന്നു. ഇതിനിടെയാണ് ആയുധധാരികളായ സംഘം കാർ തടഞ്ഞ് ആക്രമണം നടത്തിയത്.

അക്രമവുമായി ബന്ധപ്പെട്ട് വധുവിന്റെ രണ്ട് ബന്ധുക്കൾക്കെതിരെ പോലീസ് കേസ് എടുത്തു. വധശ്രമത്തിനാണ് കേസ്. ഇവർക്കെതിരെ മുമ്പും കേസുകൾ ഉണ്ട്. തങ്ങൾക്കെതിരെ വധഭീഷണിയുണ്ടെന്ന് വരൻ മുഹമ്മദ് സ്വാലിഹും ഭാര്യ ഫർഹാനയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *