Month: December 2020

  • NEWS

    മിസോറാമിൽ സർക്കാരിന്റെ വക സൗജന്യ കോണ്ടം

    രാജ്യത്ത് എച്ച് ഐ വി – എയ്ഡ്സ് നിരക്ക് ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് മിസോറാം .രോഗത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഒരു ക്യാമ്പയിൻ തന്നെ നടത്തുകയാണ് മിസോറാം സർക്കാർ .ടാക്സി -ബൈക്ക് റൈഡേഴ്‌സുമായി ചേർന്ന് സൗജന്യമായി യാത്രക്കാർക്ക് കോണ്ടം വിതരണം ചെയ്യുന്നതാണ് പദ്ധതി .”ലവ് ബ്രിഗേഡ്‌”എന്നാണ് ക്യാമ്പയിന്റെ പേര് . 2019 ഒക്ടോബറിലെ കണക്കു പ്രകാരം 15 മുതൽ 49 വയസു വരെയുള്ളവരിൽ എയ്ഡ്സ് വ്യാപനം 2 .04 % ആണെന്നാണ് മിസോറാം എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പറയുന്നത് .0 .22 % എന്ന ദേശീയ ശരാശരിയേക്കാൾ എത്രയോ മുകളിൽ ആണിത് . 78 % എച്ച് ഐ വി വ്യാപനവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആണ് ഉണ്ടാകുന്നത് .ഈ പശ്ചാത്തലത്തിൽ ആണ് കോണ്ടം വിതരണം ചെയ്യാൻ തീരുമാനിച്ചത് .മാർക്കറ്റ് പരിസരത്തും മറ്റും സൗജന്യ കോണ്ടം ലഭ്യമാണെങ്കിലും ടാക്സി -ബൈക്ക് റൈഡേഴ്‌സ് വഴി വിതരണം ചെയ്യുന്നത് ഇതാദ്യമാണ്…

    Read More »
  • VIDEO

    ഡൽഹിയിലെ കർഷക സമരങ്ങൾക്ക് പിന്നിലാര്? വീഡിയോ

    Read More »
  • NEWS

    മൊഡേണ വാക്‌സിന്‍ മനുഷ്യശരീരത്തില്‍ മൂന്നുമാസത്തോളം നിലനില്‍ക്കുമെന്ന് പഠനം

    കോവിഡ് വാക്‌സിനായ മൊഡേണയെ സംബന്ധിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. വാക്‌സിന്‍ മനുഷ്യശരീരത്തില്‍ മൂന്നുമാസത്തോളം നിലനില്‍ക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അലര്‍ജീസ് ആന്‍ഡ് ഇന്‍ഫക്ഷന്‍സ് ഡിസീസിലെ ഗവേഷകരാണ് വാക്‌സിന്‍ സംബന്ധിച്ച പഠനം നടത്തിയത്. നേരത്തെ വാക്‌സിന്‍ കോവിഡ് പ്രതിരോധത്തിന് 90 ശതമാനം ഫലപ്രദമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത 34 പേരിലെ പ്രതിരോധ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷക സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. മനുഷ്യകോശങ്ങളെ കീഴ്പ്പെടുത്തുന്നതില്‍നിന്ന് സാര്‍സ് കോവ്-2 വൈറസിനെ തടയുന്ന ആന്റിബോഡികള്‍, പ്രതീക്ഷിച്ച പോലെ ദിവസങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് ചെറുതായി നശിക്കും. എന്നാല്‍ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരിലും വാക്സിനേഷനു ശേഷം മൂന്നുമാസത്തോളം ആന്റിബോഡികള്‍ നിലനില്‍ക്കുന്നതായാണ് കണ്ടെത്തിയത്.

    Read More »
  • LIFE

    കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിൻറെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിമീ വേഗത മാത്രമായി മാറാൻ സാധ്യത

    മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40  കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 160 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻറെ പരമാവധി വേഗത മണിക്കൂറിൽ 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കിമീ വരെയുമാണ്. അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി (Depression) മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. അതിന് ശേഷം രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ പതുക്കെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷമുള്ള 24 മണിക്കൂറിൽ തീവ്ര ന്യൂനമർദം (Depression) കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി (Low Pressure Area) ആയി മാറുമെന്നാണ് പ്രവചനം. കേരളത്തിനുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ…

    Read More »
  • LIFE

    മകന്‍ ഐസിന്‍ ഹാഷ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയോടൊപ്പം അഭിനയിക്കുന്നു; പരാജയപ്പെട്ട പിതാവിന്റെ വിജയം

    ദുബായിലെ അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിൻ ഹാഷ്, നയൻ‌താര -കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലെ ‘നിഴൽ’ എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്. അറുപതിലേറെ ഇംഗ്ലീഷ് ,അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ. കിൻഡർ ജോയ്, ഫോക്സ് വാ​ഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, ഹുവായ് തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്. ഈ കൊച്ചുമിടുക്കന്‍ സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ അഭിനയമോഹം ഉള്ളില്‍ കൊണ്ട് നടന്ന്, ഒടുവില്‍ പരാജയപ്പെട്ട ഐസിന്റെ പിതാവ് ഹാഷിന്റെ വിജയം കൂടിയാണ്. ഹാഷ് തന്റെ മകനിലൂടെ തന്റെ സ്വപ്നങ്ങളെ കീഴടക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഹാഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക്…

    Read More »
  • NEWS

    കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍: പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ വില സംബന്ധിച്ച്‌ സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗത്തിലായിരുന്നു വാക്സിന്‍ വിതരണം സംബന്ധിച്ച സുപ്രധാന വിവരം മോദി പുറത്തുവിട്ടത്. കോവിഡിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനും വാക്‌സിന്‍ വിതരണം സംബന്ധിച്ച്‌ ധാരണയില്‍ എത്താനുമാണ് മോദി സര്‍വകക്ഷിയോഗം വിളിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കള്‍ പങ്കെടുത്തിരുന്നു. വാക്‌സിന്‍ വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എഴുതി തയ്യാറാക്കി നല്‍കാനും നേതാക്കളോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വിതരണത്തിന് തയ്യാറാവും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വിദഗ്ദ്ധര്‍ അംഗീകാരം നല്‍കുന്ന മുറയ്ക്ക് തന്നെ വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുക എന്നും മോദി യോഗത്തില്‍ പറഞ്ഞു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കേന്ദ്രം യോജിച്ച്‌ പ്രവര്‍ത്തിക്കുകയാണ്. കുറഞ്ഞ…

    Read More »
  • LIFE

    മില്യണടിച്ച് കിം കിം കിം……

    ഇറങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടിയ ഗാനമാണ് സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ പാടിയ കിം കിം കിം. ഇപ്പോഴിതാ ഈ ഗാനം മില്യണടിച്ചിരിക്കുകയാണ്. ജാക്ക് N ജില്‍ എന്ന ചിത്രത്തിലാണ് ഇരിങ്ങാലക്കുടക്കാരന്‍ റാം സുന്ദറിന്റെ സംഗീതത്തില്‍ വിരിഞ്ഞ ഗാനം മഞ്ജു പാടിയത്. ഗാനത്തിന് വരികള്‍ എഴുതിയത് ബി.കെ ഹരിനാരായണനാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാട്ട് പ്രേക്ഷകര്‍ക്കരികിലെത്തിയത്. മഞ്ജു വാരിയറുടെ ഡബിള്‍ എനര്‍ജിയോടെയുള്ള ഗാനം ആസ്വാദകര്‍ ഒന്നാകെ നെഞ്ചേറ്റി. ആദ്യ ദിനം തന്നെ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ച പാട്ട് ഇപ്പോഴും ലൈക്കും ഷെയറും കമന്റും നേടി മുന്നേറുകയാണ്. ഒരു കാലത്ത് സൂപ്പര്‍ ഹിറ്റായ ‘ചെമ്പകമേ’.. തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യുകയും , നിരവധി ഹിറ്റ് ആല്‍ബം സോങ്ങുകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്ത റാം സുരേന്ദറിന്റെ 25 കൊല്ലത്തെ കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമായത്. സന്തോഷ് ശിവന്‍ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ പുതിയൊരു തുടക്കം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റാം .…

    Read More »
  • NEWS

    പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ വിലക്കിയതില്‍ ഹൈക്കോടതി സ്റ്റേ

    കൊച്ചി: പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ വിലക്കിയതില്‍ ഹൈക്കോടതി സ്റ്റേ. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പിഡബ്ല്യുസി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹര്‍ജിയില്‍ ഈ മാസം 16ന് മുന്‍പ് മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ ഐടി വകുപ്പിലെ പദ്ധതികളില്‍നിന്ന് രണ്ടു വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കെ ഫോണ്‍ പദ്ധതിയുടെ ചുമതലയില്‍നിന്നും ഒഴിവാക്കി. കരാറുകള്‍ നടപ്പിലാക്കുന്നതില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനു ഗുരുതരമായ വീഴ്ച ഉണ്ടായതായി ഐടി സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

    Read More »
  • NEWS

    തിരുവനന്തപുരം വിമാനത്താവളം വൈകിട്ട് നാലിനു തുറക്കും

    ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തി വച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വൈകിട്ട് നാലിനു തുറക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങൾ നാലു മണി മുതൽ പൂർണ തോതിൽ പുനരാരംഭിക്കും.

    Read More »
  • VIDEO

    രജനികാന്തിന്റെ ലക്‌ഷ്യം ബിജെപിയ്ക്ക് വഴിയൊരുക്കുകയോ ?അങ്ങിനെ പറയാൻ കാരണം ഇതാണ്-വീഡിയോ

    2021 ജനുവരിയിൽ താൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും എന്ന പ്രഖ്യാപനത്തിലൂടെ രണ്ടര പതിറ്റാണ്ടായി നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമിടുകയാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത് .സിനിമയിൽ കാണും പോലെ തന്റെ ബംഗ്ളാവിന്റെ മട്ടുപ്പാവിൽ നിന്ന് രജനികാന്ത് ആത്മപ്രകാശനം നടത്തുമ്പോൾ ആരാധകർ വിളിച്ചു പറഞ്ഞു “ചരിത്രപരമായ തീരുമാനം” എന്ന്

    Read More »
Back to top button
error: