NEWS

ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ടിആർഎസിനെ ഞെട്ടിച്ച്‌ ബിജെപിയുടെ മുന്നേറ്റം, മേയർ സ്ഥാനത്തിന് ഒവൈസിയുടെ പിന്തുണ ടിആർഎസിന് വേണ്ടിവരും

ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ടിആർഎസിന് ഭൂരിപക്ഷം ഇല്ല. 150 അംഗ കോർപ്പറേഷനിൽ 56 സീറ്റ് മാത്രമാണ് ടി ആർ എസിന് ലഭിച്ചത്. ഇതോടെ മേയർ സ്ഥാനത്തിന് ഒവൈസിയുടെ പിന്തുണ തേടേണ്ട ഗതികേടിലായി ടിആർഎസ്. മേയർ സ്ഥാനത്തിന് 76 സീറ്റാണ് ടിആർഎസ് നേടേണ്ടിയിരുന്നത് .

2015 ൽ വെറും മൂന്നു സീറ്റിൽ മാത്രം ഒതുങ്ങിയിരുന്ന ബിജെപി ടിആർഎസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.49 സീറ്റ് ആണ് ഇത്തവണ ബിജെപി നേടിയത്. ഒവൈസിയുടെ പാർട്ടി 43 സീറ്റ് നേടി മൂന്നാംസ്ഥാനത്തേക്ക് പോയി. വെറും രണ്ടു സീറ്റു മാത്രമാണ് കോൺഗ്രസിന് നേടാനായത്.

Signature-ad

ലോക്സഭാ തിരഞ്ഞെടുപ്പിനെ പോലെയോ നിയമസഭാ തിരഞ്ഞെടുപ്പിനെ പോലെയോ ആണ് ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ബിജെപി കണ്ടത്. ദേശീയ നേതാക്കൾ ആയിരുന്നു പ്രധാനമായും പ്രചാരണത്തിന് ഇറങ്ങിയത്. അമിത് ഷാ, ജെ പി നദ്ദ, യോഗി ആദിത്യനാഥ് തുടങ്ങിയവർ ബിജെപിക്ക് വേണ്ടി ഹൈദരാബാദിൽ പ്രചാരണത്തിന് എത്തി.

Back to top button
error: