NEWS

കൊളസ്ട്രോൾ ലൈംഗികതയിൽ വില്ലൻ

രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ ലെവൽ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ആണുങ്ങളുടെ ലിംഗോദ്ധാരണം സ്ത്രീകളുടെ ലൈംഗികോത്തേജനം,രതിമൂർച്ഛ എന്നിയെയൊക്കെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

രക്തത്തിൽ ഉയർന്ന തോതിൽ കൊളസ്ട്രോൾ ഉണ്ടാകുമ്പോൾ അത് രക്തധമനികളിൽ പറ്റിപ്പിടിച്ച് അടിയുന്നു. അങ്ങനെ രക്തധമനികളിൽ രക്തപ്രവാഹത്തിൽ തടസ്സം ഉണ്ടാകുന്നു.

ലിംഗത്തിലേക്ക് ഉള്ള രക്തധമനികൾ ഹൃദയത്തിലേക്കുള്ള രക്തധമനിയെക്കാൾ ചെറുതാണ്.അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുതലാണെങ്കിൽ ഹൃദയത്തിനു രക്തം കൊടുക്കുന്ന ധമനികളിൽ തടസ്സം ഉണ്ടാകുന്നതിനു മുമ്പുതന്നെ ലിംഗത്തിനു രക്തം നൽകുന്ന ധമനികളിൽ തടസ്സം ഉണ്ടാകും. ഇതുകൊണ്ടാണ് പുരുഷന്മാർക്ക് ഉദ്ധാരണ പ്രശ്നമുണ്ടാകുന്നത്. ഒപ്പം തന്നെ ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ പുരുഷ ലിംഗം ഉദ്ധരിക്കാൻ സഹായിക്കുന്ന രാസപദാർത്ഥങ്ങളുടെ ഉൽപാദനത്തെയും ഇത് ബാധിക്കും. ഇതിൽ ഏറ്റവും സുപ്രധാനം ടെസ്റ്റിസ്റ്റിറോണിന്റെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും എന്നുള്ളതാണ്.

ഉയർന്ന കൊളസ്ട്രോൾ മൂലം കൊഴുപ്പ് നിക്ഷേപിക്കപ്പെടുന്നത് സ്ത്രീകളിൽ യോനിയിലെ നനവ് കുറയാൻ ഇടയാക്കും. ഇത് ലൈംഗിക ഊർജം കുറയാനും ബന്ധപ്പെടൽ വേദനാജനകം ആകാനും കാരണമാകും. അതിലോലമായ ഭാഗങ്ങളിലേക്കുള്ള രക്തധമനികളിലെ തടസം രതിമൂർച്ച നഷ്ടമാക്കാനും കാരണമാകാം.

Back to top button
error: