അമേരിക്കൻ വൈസ് പ്രസിഡണ്ടായി ചുമതലയേൽക്കുന്ന കമല ഹാരിസ് തന്റെ ടീമിനെ പ്രഖ്യാപിച്ചു. മുഴുവനും സ്ത്രീകൾ അടങ്ങിയ ഒരു ടീമിനെയാണ് കമല ഹാരിസ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സ്റ്റാഫ് മേധാവിയായ ടിന ഫ്ലോർനോ ആണ് കമല ഹാരിസിന്റെ സ്റ്റാഫ് മേധാവി. അംബാസഡർ നാൻസി മകൽഡോണി ആണ് കമല ഹാരിസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. ബൾഗേറിയയിലെ യുഎസ് അംബാസഡറായിരുന്നു നാൻസി.
രോഹിണി കോസോഗ്ളൂ ആണ് തദ്ദേശീയ നയ ഉപദേശക. വിശ്വസ്തയായ കൂട്ടാളി എന്നാണ് രോഹിണിയെ കമല ഹാരിസ് വിശേഷിപ്പിച്ചത്.