ഹൈദരാബാദിൽ 132 സീറ്റിന്റെ ഫലം വന്നു ,രണ്ടാം സ്ഥാനത്ത് ബിജെപി

ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വൻ കുതിപ്പ് നടത്തി ബിജെപി .കഴിഞ്ഞ തവണ 4 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇത്തവണ 43 സീറ്റിൽ ജയിച്ചു കഴിഞ്ഞു .6 സീറ്റിൽ ലീഡും ഉണ്ട് .

മൂന്നാം സ്ഥാനത്തുള്ള ഒവൈസിയുടെ എഐഎംഐഎം 41 സീറ്റുകളിൽ ജയിച്ചിട്ടുണ്ട് .നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ ബിജെപി തന്നെ രണ്ടാം സ്ഥാനത്ത് എത്തും .

ടി ആർ എസ് 46 സീറ്റിൽ വിജയിച്ചിട്ടുണ്ട് .12 സീറ്റുകളിൽ ടി ആർ എസ് ലീഡ് ചെയ്യുകയാണ് .കോൺഗ്രസിന് വിജയിക്കാൻ ആയത് രണ്ട് സീറ്റിൽ ആണ് .

താരപ്രചാരകരെ ഇറക്കി കളം പിടിച്ചാണ് ബിജെപി രണ്ടാം സ്ഥാനത്തേയ്ക്ക് എത്തിയത് .അമിത് ഷാ ,യോഗി ആദിത്യനാഥ് ,ജെ പി നദ്ദ എന്നിവരാണ് ഒരു മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *