Month: December 2020

  • NEWS

    കൊല്ലത്ത് ഹോം സ്റ്റേ ഉടമ കുത്തേറ്റ് മരിച്ചു, കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് എന്ന സിപിഐഎം

    കൊല്ലത്ത് ഹോം സ്റ്റേ ഉടമ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകമെന്ന് സിപിഐഎം. മൺറോത്തുരുത്ത് സ്വദേശി മണിലാൽ ആണ് കൊല്ലപ്പെട്ടത്. 50 വയസ്സായിരുന്നു. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പട്ടം തുരുത്ത് സ്വദേശി അശോകൻ പോലീസ് പിടിയിലായി. റിട്ടയർഡ് ഡൽഹി പോലീസ് ഓഫീസറായ അശോകനും മണിലാലും രാഷ്ട്രീയ വാഗ്വാദങ്ങളിൽ ഏർപ്പെട്ടു എന്നാണ് സൂചന. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം ഇല്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

    Read More »
  • NEWS

    കോവിഡിനെ നിസാരമായി കാണരുത് ,എം ബി രാജേഷിന്റെ അനുഭവക്കുറിപ്പ്

    കോവിഡിനെ നിസാരമായി കാണരുതെന്ന് സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻ എംപി എം ബി രാജേഷ് പറയുന്നു .ഫേസ്ബുക് കുറിപ്പിലൂടെയാണ് രാജേഷ് സ്വന്തം അനുഭവം പങ്കുവെച്ചത് . എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ് – ഒരുപാടു പേർ ആരോഗ്യസ്ഥിതി അന്വേഷിക്കുകയുണ്ടായി. കോവിഡിനൊപ്പം ന്യുമോണിയ കൂടി വന്നതിനാൽ 10 ദിവസം ആശുപത്രിവാസം വേണ്ടിവന്നു. ഇപ്പോൾ വീട്ടിൽ വിശ്രമവും മരുന്നും തുടരുന്നു.ചുരുങ്ങിയത് ഡിസംബർ 15 വരെ തുടരേണ്ടി വരും. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു വരുന്നു.കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോകൾക്കായി അനേകം സഖാക്കൾ വിളിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്യുന്നുണ്ട്. തൽക്കാലം അധികം ആയാസമെടുക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ഫോൺ സംഭാഷണം പോലും വളരെ അത്യാവശ്യമേ നടത്താവു എന്നാണ് നിർദ്ദേശം. അതിനാൽ എല്ലാവരും ക്ഷമിക്കുമല്ലോ. രോഗബാധിതനായി ആശുപത്രിയിൽ കിടന്നത് ജീവിതത്തിലാദ്യമായിട്ടായിരുന്നു. ലാത്തിച്ചാർജിൽ പരിക്കേറ്റ് പല ആശുപത്രികളിലും മുമ്പ് കിടന്നിട്ടുണ്ടെങ്കിലും. രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട്.നവംബർ 14, 15 തിയ്യതികളിൽ തന്നെ കടുത്ത ക്ഷീണവും…

    Read More »
  • NEWS

    ക്ലാസ് മുറിയിൽ വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ കയറ്റാതെ വീട്ടുകാർ

    ആന്ധ്രപ്രദേശിൽ ക്ലാസ് മുറിയിൽ വെച്ച് സഹപാഠിയെ വിവാഹംചെയ്ത വിദ്യാർഥിനിയെ വീട്ടിൽ കയറ്റാൻ സമ്മതിക്കാതെ വീട്ടുകാർ. ഇതേ തുടർന്ന് പെൺകുട്ടിയ്ക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മീഷൻ അഭയം നൽകിയിരിക്കുകയാണ്. ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹവും അസാധുവാണ്. ആന്ധ്ര രാജമുണ്ടിയിലെ ഒരു സ്കൂളിലാണ് പ്ലസ് ടു വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. എന്നാൽ വീഡിയോ വൈറലായതോടെ മൂന്നുപേരെയും സ്കൂളിൽ നിന്ന് പുറത്താക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരെ കാണിക്കാനാണ് താലികെട്ട് എന്നാണ് വിവരം. ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ സുഹൃത്തിന്റെ സാന്നിധ്യത്തിലായിരുന്നു താലികെട്ട്. ആരെങ്കിലും വരുന്നതിനുമുമ്പ് വേഗം താലികെട്ട് സുഹൃത്ത് നിർദ്ദേശം നൽകുന്നുണ്ടായിരുന്നു. നെറ്റിയിൽ സിന്ദൂരം അണിയിക്കാൻ പെൺകുട്ടിയും പറയുന്നുണ്ടായിരുന്നു.

    Read More »
  • NEWS

    ബ്ലാസ്റ്റേഴ്സിന് ഗോവയോട് തോൽവി,പരാജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

    ഐ എസ് എൽ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. എഫ് സി ഗോവയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയം. ഇഗോർ അങ്കോലോ രണ്ടു ഗോളും ജോർജ് ഓർട്ടിസ് ഒരു ഗോളും ഗോവക്കായി നേടി. 90ആം മിനിറ്റിൽ വിൻസന്റ് ഗോമസ് ആണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്. പ്രതിരോധനിരയിൽ കോസ്റ്റോ നമോയിനെസു ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായി ആണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കിയത്. ഗോവയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത് കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസാണ്.ഇഗോറിന്റെ രണ്ടു ഗോളുകളും ഗോളിയുടെ പിഴവിൽ നിന്നായിരുന്നു. പോയിന്റ് നിലയിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. സീസണിലെ രണ്ടാം തോൽവിയാണിത്. ഈ ജയത്തോടെ എസ് സി ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറി.

    Read More »
  • NEWS

    യുപി ലൗജിഹാദ് നിയമത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്, അറസ്റ്റ് ബജ്‌രംഗ് ദളിന്റെ ഇടപെടലിനെതുടർന്ന്

    ഉത്തർപ്രദേശിൽ മിശ്രവിവാഹം നടത്തിയ മുസ്ലിം യുവാവിനെ ബജ്റംഗ്ദൾ പ്രവർത്തകർ വളഞ്ഞുവെച്ച് പിടിച്ച് പോലീസിലേൽപ്പിച്ചു. ബജ്‌രംഗ്ദൾ ഇടപെടലിനെ തുടർന്ന് റാഷിദ് എന്നയാളെയും സഹോദരനെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൺടിലെ രജിസ്റ്റർ ഓഫീസിൽ വെച്ചാണ് ബജ്റംഗദൾ പ്രവർത്തകർ റാഷിദിനെ വളഞ്ഞു വെച്ച് പിടിച്ചത്. അഞ്ചുമാസം മുമ്പാണ് റാഷിദ് ഇരുപത്തെട്ടുകാരിയായ ഹിന്ദു യുവതിയെ വിവാഹം കഴിച്ചത്. ഡെറാഡൂണിൽ റാഷിദ് ജോലിചെയ്യുമ്പോൾ പഠിക്കുകയായിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. റാഷിദിനെയും പെൺകുട്ടിയെയും ബജ്റംഗദൾ പ്രവർത്തകർ വളയുന്നത് വീഡിയോയായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ പ്രായപൂർത്തിയായ പെൺകുട്ടി ആണെന്നും വിവാഹം പരസ്പരസമ്മതത്തോടെ കൂടിയാണെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. വിവാഹം ജില്ലാ മജിസ്ട്രേട്ടിനെ അറിയിച്ചിരുന്നോ എന്ന് ബജ്‌രംഗ് ദൾ പ്രവർത്തകർ പെൺകുട്ടിയോട് ചോദിക്കുന്നുണ്ട്. പുതിയ നിയമം വായിച്ചോ എന്നും നിങ്ങളെപ്പോലുള്ളവർക്ക് വേണ്ടി ആണ് പുതിയനിയമം എന്നും ബജ്‌രംഗ് ദൾ പ്രവർത്തകർ കോപാകുലരായി പറയുന്നു. സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായ രണ്ട് പോലീസുകാർ ഇത് നോക്കി നിൽക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിപ്രകാരമാണ് റാഷിദിനെയും…

    Read More »
  • NEWS

    രണ്ടു കാലിലും ചങ്ങലക്കിട്ട ഭ്രാന്തിയായ ഒരു സ്ത്രീയെപ്പോലെയെന്ന് സിസ്റ്റർ അഭയയെ വാദത്തിനിടെ ഉപമിച്ച പ്രതിഭാഗം അഭിഭാഷകൻ മരിച്ചു

    രണ്ടു കാലിലും ചങ്ങലക്കിട്ട ഭ്രാന്തിയായ ഒരു സ്ത്രീയെപ്പോലെ എന്ന് സിസ്റ്റർ അഭയയെ സിബിഐ കോടതിയിൽ വാദത്തിനിടെ ഉപമിച്ച അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ അഭിഭാഷകൻ ജെ. ജോസ് കരിക്കാമുറി മരിച്ചു. കോടതിയിൽ വാദം നടത്തിയതിന്റെ പിറ്റേ ദിവസം എറണാകുളത്തെ വീട്ടിലെ ബാത്‌റൂമിൽ കാല് തെറ്റി വീണാണ് മരിച്ചത്. സിസ്റ്റർ അഭയക്കും അഭയയുടെ കുടുംബത്തിൽ ഉള്ളവർക്കും ഭ്രാന്താണെന്നു വാദിച്ച മൂന്നാം പ്രതി സെഫിയുടെ അഭിഭാഷകനെ വാദത്തിനു ഇടയിൽ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ പറയുന്നത് എന്ന് സിബിഐ കോടതി ജഡ്ജി കെ. സനൽ കുമാർ ചോദിച്ചിരുന്നു. കന്യക ആണെന്ന് സ്ഥാപിക്കാൻ വേണ്ടി ഹൈമേനോ പ്ലാസ്റ്റിക് സർജറി ചെയ്തത് സിസ്റ്റർ സെഫിയുടെ മൗലിക അവകാശം ആണെന്ന് കോടതിയിൽ വാദിച്ചതും ജെ. ജോസ് കരിക്കാമുറി ആയിരുന്നു. അഭയയ്ക്കും അഭയയുടെ കുടുംബത്തിനും മാനസിക രോഗം ആണെന്ന് ഒരു ചാനലിലൂടെ പറഞ്ഞ ക്രൈംബ്രാഞ്ച് എസ്‌.പി. ആയിരുന്ന കെ.റ്റി. മൈക്കിളിനെ പ്രതിയാക്കി അഭയയുടെ അമ്മ ലീലാമ്മ…

    Read More »
  • NEWS

    കർഷക സമരം പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ ഈ മാസം ഒമ്പതിന് കാണും

    പ്രക്ഷോഭ രംഗത്തുള്ള കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കൾ. കർഷകരെ പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത് പ്രതിപക്ഷ പാർട്ടി നേതാക്കൾ പുറത്തിറക്കി. “ഈ കത്തിൽ ഒപ്പിട്ടിരിക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കൾ വിവിധ കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന കർഷക സമരത്തെ പിന്തുണയ്ക്കുന്നു. ഡിസംബർ 8ന് കർഷകർ ആഹ്വാനം ചെയ്ത ഭാരതബന്ദിനെയും നിങ്ങൾ പിന്തുണയ്ക്കുന്നു.” കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരത് പവാർ, ആർജെഡി നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ്, പി എ ജി ഡി യുടെ ചെയർമാൻ ഫാറൂഖ് അബ്ദുള്ള,സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,സിപിഐ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേഭബ്രത ബിശ്വാസ് ,ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചര്യ തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കാർഷിക നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയത് ജനാധിപത്യ രീതിയിൽ…

    Read More »
  • NEWS

    നെഹ്റു ട്രോഫി എന്ന പേരിടാൻ നെഹ്റു വള്ളം കളിക്കാരനോ?വി മുരളീധരന്റെ ചോദ്യം

    രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന് ആർഎസ്എസ് താത്വികാചാര്യൻ ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ കുറിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ജവഹർലാൽ നെഹ്റു കായികതാരം ആയിട്ടാണോ നെഹ്റു ട്രോഫി എന്ന് പേരിട്ടിരിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഗോൾവാൾക്കർ രാജ്യസ്നേഹി ആണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വിവിധ മേഖലകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. വർഗീയ വിഭജനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം എന്ന ആരോപണവും ഉയർന്നു. മുഖ്യമന്ത്രി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിക്ക് കത്തെഴുതി. പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്കും കത്തെഴുതി.

    Read More »
  • NEWS

    ഊരാളുങ്കൽ സൊസൈറ്റിയെ ബാധിക്കുന്നവയല്ല സമീപകാലവിവാദങ്ങൾ, വീണ്ടും വാർത്താക്കുറിപ്പ് ഇറക്കി ഊരാളുങ്കൽ

    സൊസൈറ്റിയുടെ എല്ലാ പ്രവർത്തനവും നിയമാനുസൃതം, സുതാര്യം-വാർത്താക്കുറിപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് അത് ഏറ്റെടുക്കുന്ന നിർമ്മാണപ്രവൃത്തികൾ ചെയ്യാൻ അത്യാവശ്യം വേണ്ട യന്ത്രോപകരണങ്ങളും വാഹനങ്ങളും സ്വന്തമായുണ്ട്. എന്നാൽ, പലപ്പോഴും ഒരേസമയം ധാരാളം പണികൾ ചെയ്യേണ്ടിവരുമ്പോൾ അപ്പോഴത്തെ അധിക ആവശ്യത്തിനനുസരിച്ച് യന്ത്രങ്ങളും വാഹനങ്ങളും വാടകയ്ക്ക് എടുക്കാറുണ്ട്. പ്രൊജക്റ്റിന്റെ സ്വഭാവം അനുസരിച്ച് വേണ്ട വാഹനങ്ങളും യന്ത്രങ്ങളും ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും കരാറടിസ്ഥാനത്തിൽ എടുക്കുകയാണു രീതി. പ്രവർത്തനമേഖല കേരളം മുഴുവനായി വ്യാപിപ്പിച്ചശേഷം നിർമ്മാണം നടക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിക്കുകയും അവതമ്മിലുള്ള അകലം കൂടുതലായിരിക്കുകയും ചെയ്തതോടെ ഇപ്രകാരം എടുക്കേണ്ട യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. ഒരേസമയം മുന്നൂറും നാനൂറും നിർമ്മാണപ്രൊജക്റ്റുകൾ സൊസൈറ്റി ചെയ്യുന്നുണ്ട്. നിലവിൽ ഇത്തരത്തിൽ 387 വാഹനങ്ങളും നിർമ്മാണയന്ത്രങ്ങളും വാടകയ്ക്ക് ഉപയോഗിച്ചു വരികയാണ്. വാർഷികപദ്ധതിപൂർത്തീകരണത്തിന്റെ സമയമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇതിന്റെ എണ്ണം വളരെ കൂടും. ഇക്കഴിഞ്ഞ മാർച്ചിൽ എണ്ണൂറോളം യന്ത്രങ്ങളും വാഹനങ്ങളുമാണു സൊസൈറ്റി വാടകയ്ക്ക് എടുത്തത്. ഇത് വളരെ സ്വാഭാവികമായ കാര്യം മാത്രമാണ്. ഇതെല്ലാം…

    Read More »
  • LIFE

    രജനീകാന്തിന് തമിഴ്നാട്ടിലെ രാഷ്ട്രീയ സൂപ്പർഹിറ്റ് ആകാൻ കഴിയുമോ?

    ഈ വരുന്ന ഡിസംബർ 31 ന് സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണ തീയതി പ്രഖ്യാപിക്കും. തന്റെ മുൻ പ്രഖ്യാപനങ്ങൾ പോലെയല്ല ഇത്തവണ രജനീകാന്ത് രാഷ്ട്രീയപാർട്ടി ഉണ്ടാക്കുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. ദ്രാവിഡ രാഷ്ട്രീയത്തെ ആത്മീയ രാഷ്ട്രീയം ആക്കി മാറ്റും എന്നാണ് രജനീകാന്തിന്റെ പ്രഖ്യാപനം. എന്നാൽ രജനീകാന്തിന് അതിന് കഴിയുമോ? ഒരു പ്രസ്താവന കൊണ്ട് വിജയിക്കാൻ ഇതൊരു സിനിമയല്ല. ദ്രാവിഡ രാഷ്ട്രീയത്തിലൂടെ അല്ലാതെ ആരും തമിഴ്നാട്ടിൽ രക്ഷപ്പെട്ടിട്ടുമില്ല. കൃത്യമായ രാഷ്ട്രീയ തിരക്കഥ ഉണ്ടായാലേ തമിഴകത്ത് പിടിച്ചുനിൽക്കാൻ ആകൂ. എംജിആറിന് “ഡിഎംകെ ചതിച്ചു” എന്ന സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. “താൻ ഇര” എന്ന വൺലൈൻ ജയലളിതയ്ക്കും ഉണ്ടായിരുന്നു. ഇത്തരം ഒരു സ്ക്രിപ്റ്റ് ഇല്ലാത്തതായിരുന്നു ശിവാജിഗണേശന്റെയും ഒരുപരിധിവരെ കമൽഹാസന്റെയും പരാജയം. ഒരു മൂന്നാം ബദലിന് തമിഴ്നാട്ടിൽ വോട്ട് ഉണ്ട് എന്നുള്ളത് സത്യമാണ്. രജനിയെക്കാൾ എത്രയോ താഴെയുള്ള താരമായ വിജയകാന്തിന് 2006 ൽ പാർട്ടി രൂപീകരിച്ചപ്പോൾ 8 ശതമാനം വോട്ട് കിട്ടി. എന്നാൽ ഇത്രയും വോട്ട്…

    Read More »
Back to top button
error: