NEWS

കർഷക സമരം പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ ഈ മാസം ഒമ്പതിന് കാണും

പ്രക്ഷോഭ രംഗത്തുള്ള കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കൾ. കർഷകരെ പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത് പ്രതിപക്ഷ പാർട്ടി നേതാക്കൾ പുറത്തിറക്കി.

“ഈ കത്തിൽ ഒപ്പിട്ടിരിക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കൾ വിവിധ കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന കർഷക സമരത്തെ പിന്തുണയ്ക്കുന്നു. ഡിസംബർ 8ന് കർഷകർ ആഹ്വാനം ചെയ്ത ഭാരതബന്ദിനെയും നിങ്ങൾ പിന്തുണയ്ക്കുന്നു.”

കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരത് പവാർ, ആർജെഡി നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ്, പി എ ജി ഡി യുടെ ചെയർമാൻ ഫാറൂഖ് അബ്ദുള്ള,സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,സിപിഐ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേഭബ്രത ബിശ്വാസ് ,ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചര്യ തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

കാർഷിക നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയത് ജനാധിപത്യ രീതിയിൽ അല്ല എന്ന് കത്ത് ആരോപിക്കുന്നു. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഇല്ലാതാക്കുന്നതും കൃഷിയെ അത്യന്തം പ്രതികൂലമായി ബാധിക്കുന്നതും കർഷകരെ വഴിയാധാരമാക്കുന്നതുമാണ് പുതിയ കാർഷിക നിയമങ്ങൾ എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോർപ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രസർക്കാർ നീക്കം എന്നും പ്രതിപക്ഷം വിമർശിക്കുന്നു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു.

Back to top button
error: