Month: December 2020
-
NEWS
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,08,606 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂര്‍ സ്വദേശി ഗോപകുമാര്‍ (49), തിരുമുള്ളവാരം സ്വദേശി ഗോപന്‍ (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയന്‍ (74), കല്ലൂപ്പാലം…
Read More » -
NEWS
അവസാന ഓവറിൽ പാണ്ഡ്യ മാജിക്, ഇന്ത്യക്ക് ജയം, പരമ്പര
അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന ട്വന്റി20 പോരാട്ടത്തിൽ ഓസീസിനെ ഇന്ത്യ വീഴ്ത്തി. ഓസ്ട്രേലിയ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം കണ്ടു. അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 14 റൺസ് വേണ്ടിയിരുന്നു. ഇരട്ട സിക്സറുമായി ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചു. 5 പന്തിൽ നിന്ന് 12 റൺസുമായി ശ്രേയസ് അയ്യരും കൂട്ടിനുണ്ടായിരുന്നു. 20 പന്തിൽ നിന്ന് 46 റൺസാണ് ഇവരുടെ കൂട്ടുകെട്ട് സംഭാവന ചെയ്തത്. ഒന്നാം ട്വന്റി20 വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കി. അർദ്ധ സെഞ്ചുറി നേടിയ ശിഖർ ധവാൻ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോലി 40 റൺസെടുത്തു. മികച്ച തുടക്കം വലിയ സ്കോർ ആക്കി മാറ്റാൻ ഇത്തവണയും സഞ്ജു സാംസണ് കഴിഞ്ഞില്ല. പത്ത് പന്തിൽ നിന്ന് 15 റൺസാണ് സഞ്ജുവിന്റെ സംഭാവന.
Read More » -
NEWS
കോട്ടയം ശീമാട്ടിയിൽ സ്ത്രീകളുടെ ചേഞ്ചിങ് റൂമിൽ ഒളി ക്യാമറ, ക്യാമറ വച്ച ജീവനക്കാരനെ കയ്യോടെ പിടികൂടിയത് വനിതാ അഭിഭാഷക, ജീവനക്കാരന്റെ മൊബൈലിൽ 17 സ്ത്രീകൾ വസ്ത്രം മാറുന്ന വീഡിയോ, ശീമാട്ടിയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവം
കോട്ടയം നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന ശീമാട്ടി ഡീറ്റെയിൽസ് സ്ത്രീകളുടെ ചെയ്ഞ്ചിങ് റൂമിൽ ഒളിക്യാമറ. ശീമാട്ടിയുടെ തന്നെ ജീവനക്കാരനാണ് ഒളിക്യാമറ വെച്ചത്. അഭിഭാഷകയായ യുവതി വസ്ത്രം മാറുന്നതിനിടയിൽ തൊട്ടടുത്ത ചെയിഞ്ചിങ് റൂമിൽ നിന്ന് മൊബൈൽ ക്യാമറ കണ്ടതോട് കൂടിയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ ഇവർ കയ്യോടെ പൊക്കി. പ്രതിയുടെ മൊബൈലിൽ നിന്ന് 17 സ്ത്രീകൾ വസ്ത്രം മാറുന്ന വീഡിയോ കണ്ടെടുത്തു എന്നാണ് വിവരം. ശീമാട്ടിയുടെ ജീവനക്കാരനായ നിധിൻകുമാറിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. ശീമാട്ടിയിൽ വസ്ത്രം വാങ്ങാൻ വന്ന അഭിഭാഷക ചുരിദാർ വാങ്ങിയശേഷം ചെയ്ഞ്ചിംഗ് റൂമിൽ കയറി വസ്ത്രം മാറ്റി ധരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത റൂമിൽ നിന്ന് മൊബൈൽ കണ്ടത്. ഇവർ പുറത്തിറങ്ങി തൊട്ടടുത്ത റൂമിന്റെ വാതിലിൽ തട്ടി. എന്നാൽ ഉള്ളിൽ നിന്നും പൂട്ടിയ മുറി തുറക്കാൻ അതിനുള്ളിൽ ഉള്ള ആൾ ആദ്യം തയ്യാറായില്ല. അഭിഭാഷക ബഹളം വച്ചതോടെ യുവാവ് മുറി തുറന്ന് പുറത്തിറങ്ങി. ഇയാളുടെ മൊബൈൽ പിടിച്ചുവാങ്ങി…
Read More » -
NEWS
കൊറോണ വൈറസ് പുരുഷന്മാരിൽ ദീർഘ കാല ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദഗ്ധർ
ലോകം കോവിഡ് വാക്സിന് വേണ്ടി കാത്തിരിക്കുമ്പോൾ കോവിഡ് രോഗം മാറിയിട്ടും ഉണ്ടാകുന്ന പാർശ്വഫലങ്ങളെ കുറിച്ച് ചർച്ച ചെയ്യുക ആണ് ശാസ്ത്രലോകം .രോഗ ചികിത്സയിൽ മികവുണ്ടാകുകയും വാക്സിൻ തൊട്ടടുത്ത് എത്തുകയും ചെയ്ത ഘട്ടം ആണിത് . എന്നാൽ പുരുഷന്മാർക്ക് ആശങ്ക ഉണർത്തുന്ന ഒരു വാർത്തയാണ് ശാസ്ത്ര ലോകത്ത് നിന്ന് വരുന്നത് .കൊറോണ വൈറസ് പുരുഷന്മാരിൽ ദീർഘ കാല ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആ വാർത്ത . Well, this is a bit awkward. COVID-19 may cause long-term erectile dysfunction in men. Yet another reason to heed public health advice as the coronavirus continues to spread. https://t.co/rFiNEUbpGy pic.twitter.com/sTmCGJrNiV — NBC10 Philadelphia (@NBCPhiladelphia) December 5, 2020 “പുരുഷന്മാർക്ക് ദീർഘകാല ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് .വൈറസിനെ നിങ്ങളെ ഇല്ലാതാക്കാൻ മാത്രമല്ല ഗുരുതരമായ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാക്കാനും കഴിയും .”ആരോഗ്യ…
Read More » -
NEWS
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടും : തോമസ് ഐസക്ക്
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിവാദങ്ങൾ വിലപ്പോകില്ല.ഇടത് മുന്നണിയുടെ വിജയം വിമർശനങ്ങളുടെ എല്ലാം മുനയൊടിക്കുമെന്നും ധനമന്ത്രി പ്രതികരിച്ചു. ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകൾ ശേഷിക്കേ പോര് കടുപ്പിച്ച് നേതാക്കൾ രംഗത്തെത്തി. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ്-ബിജെപി രഹസ്യബന്ധമാണെന്ന് സിപിഎം ആരോപിച്ചു. ആരോപണം തോൽവി മുന്നിൽ കണ്ടാണെന്നാണ് യുഡിഎഫ് മറുപടി. എന്നാൽ കൂട്ട് കെട്ട് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
Read More » -
NEWS
“വാക്‌സിനെതിരെയുള്ള ഭീതിവ്യാപാരം ചെറുക്കപെടേണ്ടതാണ്”
കോവിഡ് വാക്സിൻ എടുത്ത ഹരിയാന മന്ത്രി അനിൽ വിജിന് കോവിഡ് വന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ശാസ്ത്രവിരുദ്ധ പ്രചാരണത്തിനെതിരെ അധ്യാപകനും ശാസ്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ .ഫേസ്ബുക്കിലെ സുദീർഘ കുറിപ്പിലാണ് സി രവിചന്ദ്രൻ വാക്സിന്റെ ശാസ്ത്രീയത വിവരിക്കുന്നത് . സി രവിചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്: നിഴല്‍യുദ്ധങ്ങള്‍ (1) വാക്‌സിന്‍ ട്രയല്‍ പരീക്ഷണത്തില്‍ ആദ്യ ഡോസ് കുത്തിവെച്ച ഒരു മന്ത്രി കോവിഡ് പോസിറ്റീവ് ആയി എന്നൊരു വാര്‍ത്ത പത്രങ്ങളുടെ മുന്‍പേജിലുണ്ട്. ടിയാന് ലഭിച്ചത് വാക്‌സിനാണോ അതോ ഡമ്മിയാണോ എന്നുപോലും തീര്‍ച്ചയില്ല. പക്ഷെ വമ്പിച്ച അലക്കാണ്. ട്രയലില്‍ പങ്കെടുത്ത ഒരാള്‍ക്ക് ആദ്യ ഡോസിന് ശേഷം കോവിഡ് പോസിറ്റീവ് ആകുന്നുവെങ്കില്‍ അതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാവാം. ബൂസ്റ്റര്‍ ഡോസ് കൂടി ലഭിക്കുമ്പോഴാണ് പൂര്‍ണ്ണമായ പ്രതിരോധം ലഭിക്കുക. കുത്തിവെക്കുന്ന തൊണ്ണൂറ് ശതമാനത്തിലധികംപേരിലും വാക്‌സിന്‍ ഫലപ്രദമാകും എന്നാണ് വിലയിരുത്തപെടുന്നത്. പക്ഷെ വാര്‍ത്ത കേട്ടതും വാക്‌സിന് എതിരെയും ശാസ്ത്രീയവൈദ്യത്തിനു എതിരെയും ചന്ദ്രഹാസം മുഴക്കുന്നവര്‍ ചാടി വീണുകഴിഞ്ഞു. (2) വാക്‌സിനെ സംശയത്തിന്റെ നിഴലില്‍…
Read More » -
NEWS
ഫ്‌ളാറ്റില്‍ നിന്നും വീണ വേലക്കാരിക്ക് എതിരെ കേസെടുക്കും
മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്നും വേലക്കാരി താഴേക്ക് വീണ സംഭവത്തില്‍ ദൂരുഹതകള്‍ ബാക്കി നില്‍ക്കേ വേലക്കാരിക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ്. ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീണ വേലക്കാരി കുമാരി അപകടനില തരണം ചെയ്തിട്ടില്ല. സേലത്തുള്ള കുമാരിയുടെ ബന്ധുക്കളെ വിളിച്ച് വരുത്താനുള്ള നീക്കങ്ങള്‍ പോലീസ് നടത്തുന്നുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള കുമാരിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. അഡ്വക്കേറ്റ് ഇംത്യാസ് അലിയുടെ വീട്ടിലാണ് കുമാരി ജോലി ചെയ്യുന്നത്. കാര്‍പോര്‍ച്ചിന് മുകളില്‍ വീണ് കിടക്കുന്ന നിലയിലാണ് കുമാരിയെ കണ്ടെത്തിയത്. ആറാം നിലയില്‍ നിന്നും രണ്ട് സാരികള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കിടക്കുന്നത് കണ്ടിരുന്നു. ഇതാണ് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്. ഫ്‌ളാറ്റില്‍ നിന്നും സാരി കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമാരിക്ക് അപകടം സംഭവിച്ചതെന്നാണ് പോലീസ് കരുതുന്നത്. പത്തടിയിലേറെ ഉയരമുള്ള കാര്‍പോര്‍ച്ചിന്റെ മുകളിലെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലാണ് കുമാരി വീണ് കിടന്നിരുന്നത്. പോര്‍ച്ചിന്റെ മുകളില്‍ കിടക്കുന്ന കുമാരിയെ തൊട്ടടുത്ത ഫ്‌ളാറ്റിലെ താമസക്കാരാണ് കണ്ടത്. എറണാകുളം…
Read More » -
NEWS
ധനസഹായം നിലച്ചതോടെ ലക്ഷക്കണക്കിനു രോഗികള്‍ ദുരിതത്തില്‍: ഉമ്മന്‍ ചാണ്ടി
ക്ഷേമപെന്‍ഷനുകളെക്കുറിച്ച് പെരുമ്പറ കൊട്ടി വ്യാജപ്രചാരണം നടത്തുന്ന ഇടതുസര്‍ക്കാര്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തിന് സാമൂഹ്യക്ഷേമ മിഷനിലൂടെയും മറ്റും നല്കികൊണ്ടിരുന്ന ധനസഹായം നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിനു രോഗികള്‍ മഹാദുരിതത്തിലായി. യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചതിനപ്പുറം ധനസഹായം കൂട്ടിയതുമില്ല. കാരുണ്യ പദ്ധതിയും ഇപ്പോള്‍ പ്രതിസന്ധിയിലായി. ഡയാലിസിന് വിധേയമാകുന്നവര്‍ക്കും വൃക്കമാറ്റിവച്ച് തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും പ്രതിമാസം നല്കുന്ന 1100 രൂപയുടെ സമാശ്വാസം പദ്ധതിയില്‍ 2019 ഒക്‌ടോബര്‍ മുതല്‍ ധനസഹായം കുടിശികയാണ്. ഒരു കാരണവശാലും മുടങ്ങാന്‍ പാടില്ലാത്ത ഡയാലിസിസ് തുടരാനാവാതെ രോഗികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നു. കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസം കിരണം പദ്ധതിയില്‍ 2019 മെയ് മുതല്‍ കുടിശിക. 2018 ഏപ്രില്‍ മുതലുള്ള അപേക്ഷ പരിഗണിച്ചിട്ടില്ല. പ്രതിമാസം 600 രൂപയാണ് ധനസഹായം. കിടപ്പുരോഗികളെ പരിചരിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്കു ധനസഹായം നല്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ 2019, 2020 എന്നീ വര്‍ഷങ്ങളിലെ തുക ഇതുവരെ നല്കിയില്ല. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ നല്‌കേണ്ട തുകയാണ്. ഭിന്നശേഷിക്കാരിലെ അതിതീവ്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള…
Read More » -
NEWS
” കാറല്‍ മാര്‍ക്സ് ഭക്തനായിരുന്നു “ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ധീരജ് ഡെന്നി,ഗോപിക നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ മജീദ്, വിബിൻ വേലായുധൻ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ” കാറല്‍ മാര്‍ക്സ് ഭക്തനായിരുന്നു ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. കെ കെ ഫിലിംസിന്റെ ബാനറില്‍ കെ പി തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ,വിനോദ് കോവൂര്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. മഹേഷ് മാധവൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ജ്യോതിഷ് ടി കാശിയുടെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പ സംഗീതം പകരുന്നു. എഡിറ്റർ-ദാസൽ ഡേവീസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു, കല-ശരത് മാരി, ശ്രീകുമാര്‍ മലയാറ്റൂര്‍, മേക്കപ്പ്-അർഷാദ്, രഞ്ജിത്ത്,കോസ്റ്റും- കുക്കു ജീവൻ, രാഗേഷ് പല്ലിശ്ശേരി, അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു മാളിയേക്കൽ, അനൂപ് പൂന,പരസ്യക്കല-മനു ഡാവിന്‍സി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
NEWS
ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തി, കോൺഗ്രസ് വിട്ടു,നാളെ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്
തമിഴ്നാട്ടിൽ ഖുശ്ബു ചെയ്തത് തെലങ്കാനയിൽ ആവർത്തിച്ച് നടി വിജയശാന്തി. വിജയശാന്തി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. നാളെ വിജയശാന്തി ബിജെപിയിൽ ചേരുമെന്നാണ് വിവരം. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താര പ്രചാരകയായിരുന്നു വിജയശാന്തി. ഡൽഹിയിൽ പ്രത്യേക ചടങ്ങിൽ ആയിരിക്കും വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുക. ആഭ്യന്തരമന്ത്രി അമിത്ഷാ യുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി അധ്യക്ഷൻ സഞ്ജയ് കുമാർ ഡൽഹിയിലേക്ക് തിരിച്ചു.
Read More »