രണ്ടു കാലിലും ചങ്ങലക്കിട്ട ഭ്രാന്തിയായ ഒരു സ്ത്രീയെപ്പോലെയെന്ന് സിസ്റ്റർ അഭയയെ വാദത്തിനിടെ ഉപമിച്ച പ്രതിഭാഗം അഭിഭാഷകൻ മരിച്ചു
രണ്ടു കാലിലും ചങ്ങലക്കിട്ട ഭ്രാന്തിയായ ഒരു സ്ത്രീയെപ്പോലെ എന്ന് സിസ്റ്റർ അഭയയെ സിബിഐ കോടതിയിൽ വാദത്തിനിടെ ഉപമിച്ച അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ അഭിഭാഷകൻ ജെ. ജോസ് കരിക്കാമുറി മരിച്ചു. കോടതിയിൽ വാദം നടത്തിയതിന്റെ പിറ്റേ ദിവസം എറണാകുളത്തെ വീട്ടിലെ ബാത്‌റൂമിൽ കാല് തെറ്റി വീണാണ് മരിച്ചത്.
സിസ്റ്റർ അഭയക്കും അഭയയുടെ കുടുംബത്തിൽ ഉള്ളവർക്കും ഭ്രാന്താണെന്നു വാദിച്ച മൂന്നാം പ്രതി സെഫിയുടെ അഭിഭാഷകനെ വാദത്തിനു ഇടയിൽ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ പറയുന്നത് എന്ന് സിബിഐ കോടതി ജഡ്ജി കെ. സനൽ കുമാർ ചോദിച്ചിരുന്നു.
കന്യക ആണെന്ന് സ്ഥാപിക്കാൻ വേണ്ടി ഹൈമേനോ പ്ലാസ്റ്റിക് സർജറി ചെയ്തത് സിസ്റ്റർ സെഫിയുടെ മൗലിക അവകാശം ആണെന്ന് കോടതിയിൽ വാദിച്ചതും ജെ. ജോസ് കരിക്കാമുറി ആയിരുന്നു.
അഭയയ്ക്കും അഭയയുടെ കുടുംബത്തിനും മാനസിക രോഗം ആണെന്ന് ഒരു ചാനലിലൂടെ പറഞ്ഞ ക്രൈംബ്രാഞ്ച് എസ്.പി. ആയിരുന്ന കെ.റ്റി. മൈക്കിളിനെ പ്രതിയാക്കി അഭയയുടെ അമ്മ ലീലാമ്മ കൊടുത്ത അപകീർത്തി കേസിൽ
കെ.റ്റി. മൈക്കിളിനെ കോട്ടയം മജിസ്‌ട്രേറ്റ് കോടതി 6 മാസം കഠിന തടവിന് ശിക്ഷിച്ചിരുന്നു.