Month: December 2020

  • NEWS

    ശീമാട്ടി ഒളിക്യാമറ കേസ് മാധ്യമങ്ങളില്‍ നിന്ന് ഒതുക്കിയതാര്?

    പെണ്‍കുട്ടികള്‍ ഇപ്പോഴും സുരക്ഷിതരല്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് സ്ഥിതിചെയ്യുന്ന ശീമാട്ടി ടെക്‌സ്‌റ്റെയില്‍സില്‍ അരങ്ങേറിയത്. സ്ത്രീകളുടെ ചെയ്ഞ്ചിങ് റൂമില്‍ ഒളിക്യാമറ. ഇന്നലെ കേട്ട ഞെട്ടിക്കുന്ന വാര്‍ത്ത. ശീമാട്ടിയുടെ തന്നെ ജീവനക്കാരനായ കാരാപ്പുഴ വെളളപ്പനാട്ടില്‍ രജിത് കുമാറിന്റെ മകന്‍ നിധിന്‍ കുമാറാണ് പിടിയിലായത്. പിടികൂടി നല്‍കിയതോ നഗരത്തിലെ തന്നെ ഒരു അഭിഭാഷക. വളരെ പ്രസക്തി അര്‍ഹിക്കുന്ന ഈ വാര്‍ത്ത ഇന്ന് എല്ലാ മാധ്യമങ്ങളും പുറത്തുകൊണ്ടുവരേണ്ടതായിരുന്നു. എന്നാല്‍ ഉന്നത ഇടപെടലോ എന്തോ ഈ വാര്‍ത്തയ്ക്ക് അതിന്റെ പ്രാധാന്യം പ്രമുഖ മാധ്യമങ്ങള്‍ നല്‍കിയില്ല എന്ന് പറയുന്നതാവും അതിന്റെ ശരി. അതിന്റെ തുടക്കം ഇതാണ്. പരാതിക്കാരിയായ അഭിഭാഷക കഴിഞ്ഞ ദിവസമാണ് ശീമാട്ടിയില്‍ കയറി വസ്ത്രം വാങ്ങിയത്. വാങ്ങിയ വസ്ത്രം പാകമാകുമോ എന്നറിയാനായി വസ്ത്രം മാറുന്ന മുറിയിലേക്ക് നീങ്ങി. വസ്ത്രം അഴിച്ച് മാറ്റി പുതിയ വസ്ത്രം ധരിക്കാനായി ഒരുങ്ങമ്പോഴാണ് മുറിയുടെ ഒരു ദ്വാരത്തിലൂടെ ഒരു മൊബൈല്‍ ഫോണും കൈയ്യും കാണുന്നത്. വേഗം തന്നെ മുറിയില്‍…

    Read More »
  • LIFE

    ജോജു ജോർജ് നായകനാവുന്ന ‘പീസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു….

    പ്രേക്ഷകശ്രദ്ധ നേടിയ ‘ഒരു ഹലാല്‍ ലവ് സ്റ്റോറി’,മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ‘നായാട്ട്’ എന്നീ സിനിമകൾക്ക് ശേഷം ജോജു ജോർജ് നായകനാക്കി നവാഗതനായ യുവ സംവിധായകൻ സൻഫീർ.കെ ഒരുക്കുന്ന “പീസ് ” എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. കാർലോസ് എന്ന ഡെലിവറി ബോയ്യുടെ ജീവിതത്തിൽ നടക്കുന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ സൻഫീർ. സട്ടയർ കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘പീസ്’ നിർമിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരനാണ്. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സാംസൺ കോട്ടൂരാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിൽ ചിത്രീകരിച്ചുവരുന്ന പീസ് രണ്ട് ഷെഡ്യൂളുകളിലാണ് പൂർത്തീകരിക്കുന്നത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നത്. ജോജുവിനെ കൂടാതെ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി…

    Read More »
  • NEWS

    ബി.ജെ.പി സ്ഥാനാർഥി അജീവ്കുമാറിനെ കാണ്മാനില്ല…

    കൊട്ടാരക്കര നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് ബി.ജെ.പി സ്ഥാനാർഥി അജീവ്കുമാറിനെ കാണ്മാനില്ലന്ന് പരാതി. ഇലക്ഷൻ പ്രചാരണം നടത്തുന്നതിനിയിൽ അഞ്ചുദിവസമായി ഇയാളെ കാണാനില്ലെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതി യിൽ പറയുന്നത്. അഞ്ചുദിവസം മുമ്പ് വരെ വീടുകൾ കയറി വോട്ടർമാരെ കാണാനും പ്രചാരണത്തിനു മെല്ലാം സജീവമായിരുന്ന അജീവ് കുമാർ പെ ട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു . തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും പാർട്ടി പ്രവർത്തകരും . തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ഇന്നലെയും ഇയാൾ എത്തിച്ചേരാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു .

    Read More »
  • NEWS

    24 മണിക്കൂറിനിടെ 32,981 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,981 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,40,573 ആയി. നിലവില്‍ 3,96,729 സജീവകേസുകളാണ് രാജ്യത്തുളളത്. ആകെ 91,39,901 പേരാണ് കോവിഡ് മുക്തി നേടിയത്. ഇന്നലെമാത്രം 8,01,081 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. അതേസമയം, നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുളളത് മഹാരാഷ്ട്രയിലാണ്.

    Read More »
  • NEWS

    വധുവിന് കോവിഡ്; പിപിഇ കിറ്റ് ധരിച്ച്‌ വിവാഹം

    കോവിഡ് കാലത്ത് വിവാഹങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്. നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ച് വലിയ ആഘോഷങ്ങളില്ലാതെ ചെറിയൊരു വിവാഹം. എന്നാല്‍ ഇപ്പോഴിതാ വൈറലായിരിക്കുകയാണ് രാജസ്ഥാനിലെ ഒരു വിവാഹം. വധുവിന് വിവാഹത്തിന് മുമ്പെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്തി. ഈ വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ബാറയിലുളള കെല്‍വാര കോവിഡ് സെന്ററിലായിരുന്നു പുതുമകളുളള ഈ വിവാഹം. പൂജയും മറ്റ്ചടങ്ങുകളുമൊക്കെ ഇത്തരത്തിലായിരുന്നു. വരന്‍ പിപിഇ കിറ്റിന് മുകളിലൂടെ പരമ്പരാഗത രീതിയിലുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു. ഇതോടൊപ്പം ഗ്ലൗസും മുഖാവരണവും. വധുവും ആടയാഭരണങ്ങള്‍ക്ക് പുറമെ സമാന രീതിയില്‍ പിപിഇ കിറ്റ് ധരിച്ചിരിക്കുന്നത് വിഡിയോയില്‍ കാണാം. അതിഥികളില്‍ ചിലരും പിപിഇ കിറ്റ് ധരിച്ചാണ് വിവാഹത്തിന് പങ്കെടുത്തത്. #WATCH Rajasthan: A couple gets married at Kelwara Covid Centre in Bara, Shahbad wearing PPE kits as bride's #COVID19 report came…

    Read More »
  • NEWS

    ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം പടരുന്നു

    കൊറോണയ്ക്ക് പിന്നാലെ ഇപ്പോഴിതാ ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം പടര്‍ന്ന് പിടിക്കുന്നു. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ രോഗമുക്തി നേടി 140 പേര്‍ ആശുപത്രി വിട്ടു. ഞായറാഴ്ച രോഗബാധിതനായി ഒരാള്‍ മരിച്ചു. രോഗകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രോഗികള്‍ അപസാമാരം, ഛര്‍ദ്ദി, വയറിളക്കം , പെട്ടെന്ന് ബോധരഹിതരാവുക തുടങ്ങിയ ലക്ഷ്ണങ്ങളാണ് കാണിക്കുന്നത്. രോഗികള ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. രോഗത്തിന്റെ മുന്‍കരുതലെന്നോണം വീടുകള്‍ തോറും സര്‍വ്വെ നടത്തുകയാണ്.

    Read More »
  • NEWS

    രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി, കേരളത്തിൽ പെട്രോൾ വില 85 കഴിഞ്ഞു

    രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി.പെട്രോളിന് ഇന്ന് 30 പൈസ കൂട്ടി.ഡീസലിന് 27 പൈസ കൂട്ടി. പലയിടത്തും പെട്രോൾ വില 85 കടന്നു.ഡീസൽ വില 80ന് അടുത്തെത്തി. കൊച്ചിയിൽ ഇന്ന് പെട്രോൾ വില 83.96 ഡീസൽ വില 78.01.തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 85.72.തിരുവനന്തപുരത്ത് ഇന്ന് ഡീസൽ വില 79.65

    Read More »
  • NEWS

    ആയത്തുള്ള ഖമനയി അന്തരിച്ചു എന്ന് അഭ്യൂഹം

    ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി അന്തരിച്ചെന്ന് അഭ്യൂഹം. ഇസ്രായേലി അനുകൂല മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്ന് ഇവർ തന്നെ പറയുന്നു. 81 വയസ്സാണ് ആയത്തുള്ള ഖമനയിക്ക് ഉള്ളത്. അനാരോഗ്യം നിമിത്തം മകൻ സയിദ് മുജ്തബ ഖമനയിക്ക് അധികാരം കൈമാറി എന്ന് വാർത്ത ഉണ്ടായിരുന്നു.1989 മുതൽ ഇറാന്റെ പരമോന്നത പദവി വഹിക്കുന്ന നേതാവാണ് ആയത്തൊള്ള ഖമനയി.

    Read More »
  • LIFE

    പ്രമുഖ പദവിയിലെ ഉന്നത നേതാവിന് ഡോളർ കടത്തിൽ പങ്കെന്ന് മൊഴി,വിശദമായ അന്വേഷണത്തിന് കസ്റ്റംസ്, ഞെട്ടിക്കുന്ന വിവരങ്ങൾ

    ഡോളർ കടത്തിൽ ഉന്നത രാഷ്ട്രീയ നേതാവിന് ബന്ധമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത് കസ്റ്റംസിന് മൊഴി നൽകി.സമാനമായ മൊഴി സ്വപ്നയും നൽകിയിട്ടുണ്ട്. ഡോളറാക്കിയ പണം എവിടെ നിന്ന് എന്ന് അന്വേഷിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ട്ടറേറ്റ്.വിദേശയാത്രാ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളെ ചോദ്യം ചെയ്തേക്കും. നേതാവ് കൈമാറിയ പണം,ബദൽ ആയി ഡോളർ കൈമാറിയ സ്ഥലം തുടങ്ങിയതിന്റെ വിശദ വിവരങ്ങൾ സരിത് നൽകിയതായാണ് വിവരം.താൻ ചെയ്ത സഹായങ്ങൾ സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. വിദേശ സർവകലാശാല ഉപകേന്ദ്രം ഷാർജയിൽ തുടങ്ങാൻ നേതാവിന് പദ്ധതി ഉണ്ടായിരുന്നുവത്രെ.ഇതിനാണ് ഡോളർ ആക്കി പണം നൽകിയത് എന്ന് സ്വപ്ന വെളിപ്പെടുത്തി.ബംഗളുരുവിൽ വിദ്യാഭ്യാസ കൺസൽട്ടൻസി നടത്തുന്ന ഒരു വ്യക്തി ഇക്കാര്യത്തിൽ നേതാവിനെ സഹായിച്ചതായും സ്വപ്ന മൊഴി നൽകിയെന്നാണ് വിവരം. പരിശോധന ഇല്ലാതെ എയർപോർട്ടിലൂടെ സഞ്ചരിക്കാൻ കഴിയുന്ന വ്യക്തി നടത്തിയ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഏജൻസിയെ ഞെട്ടിച്ചതായാണ് വിവരം.വി ഐ പി സ്റ്റാറ്റസ് പല ഇടപാടുകൾക്കും ഉപയോഗിച്ചതായും റിപ്പോർട്ട് ഉണ്ട്‌.

    Read More »
  • TRENDING

    ഗോൾവാൾക്കർ ദക്ഷിണേന്ത്യക്കാർക്ക് വംശശുദ്ധി ഇല്ലെന്ന് വാദിച്ചയാൾ -പംക്തി -ഡോ.വി.ശിവദാസൻ

    രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന് ആർ എസ് എസ് താത്വികാചാര്യൻ എം എസ് ഗോൾവാൾക്കറിന്റെ പേര് നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഏറെ വിവാദമായിരിക്കുകയാണ്.ഈ പശ്ചാത്തലത്തിൽ ആരാണ് ഗോൾവാൾക്കർ എന്ന് നിരീക്ഷിക്കുകയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ.വി.ശിവദാസൻ NewsThen -ന്റെ പ്രതിവാര പംക്തിയിലൂടെ.

    Read More »
Back to top button
error: