NEWS
കൊല്ലത്ത് ഹോം സ്റ്റേ ഉടമ കുത്തേറ്റ് മരിച്ചു, കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് എന്ന സിപിഐഎം
കൊല്ലത്ത് ഹോം സ്റ്റേ ഉടമ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകമെന്ന് സിപിഐഎം. മൺറോത്തുരുത്ത് സ്വദേശി മണിലാൽ ആണ് കൊല്ലപ്പെട്ടത്. 50 വയസ്സായിരുന്നു.
കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പട്ടം തുരുത്ത് സ്വദേശി അശോകൻ പോലീസ് പിടിയിലായി.
റിട്ടയർഡ് ഡൽഹി പോലീസ് ഓഫീസറായ അശോകനും മണിലാലും രാഷ്ട്രീയ വാഗ്വാദങ്ങളിൽ ഏർപ്പെട്ടു എന്നാണ് സൂചന. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം ഇല്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.