24 മണിക്കൂറിനിടെ 32,981 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,981 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,40,573 ആയി.

നിലവില്‍ 3,96,729 സജീവകേസുകളാണ് രാജ്യത്തുളളത്. ആകെ 91,39,901 പേരാണ് കോവിഡ് മുക്തി നേടിയത്.

ഇന്നലെമാത്രം 8,01,081 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

അതേസമയം, നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുളളത് മഹാരാഷ്ട്രയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *