Month: December 2020
-
NEWS
സിബിൽ അപ്ഡേറ്റ് ചെയ്തതിനാൽ കെഎഫ്സിയുടെ തിരിച്ചടവിൽ വർധന
പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോര്പറേഷന്റെ വായ്പ തിരിച്ചടവിൽ വർധന. ഏകദേശം 18,500 പേരുടെ വിവരങ്ങൾ സിബിലിൽ ഇതുവരെ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. ഇനി ഏകദേശം ആയിരം പേരുടെ വിവരങ്ങൾ കുടി അപ്‌ലോഡ് ചെയ്യാനുണ്ട്. സിബിൽ അപ്ഡേറ്റ് ചെയ്യാനായി കെവൈസി ഒന്നും തന്നെ ലഭ്യമല്ലാത്ത പഴയ കേസുകളാണ് ഇനി ബാക്കി ഉള്ളത് . അതായത് അവരുടെ പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്സ് ഐഡി ഒന്നും തന്നെ ഫയലിൽ ലഭ്യമല്ലാത്ത കേസുകളാണവ. ഇത്തരം കേസുകളിൽ വിവരങ്ങൾ ശേഖരിക്കുന്നതിനു കസ്റ്റമർ വെരിഫിക്കേഷൻ ഏജന്റ് കളെ ഏൽപ്പിച്ചിട്ടുണ്ട്. വായ്പ എടുത്തിട്ട് തിരിച്ചടക്കാതിരിക്കുക, വായ്പകൾ പുനർക്രമീകരിക്കുക, ഒറ്റത്തവണ വഴി തീർപ്പാക്കുക, എഴുതിത്തള്ളുക, തുടങ്ങിയ സാഹചര്യങ്ങളിലാണ് സിബിൽ സ്കോർ മോശമാകുന്നത്. സിബിൽ മോശമായാൽ ഒരു ബാങ്കിൽ നിന്നും വായ്പകൾ കിട്ടില്ല. മുമ്പ് ഒറ്റത്തവണ തീർപ്പാക്കലിലൂടെ വായ്പാ തിരിച്ചടച്ചവരും അവരുടെ സിവിൽ…
Read More » -
NEWS
നടി വിജയശാന്തി ബിജെപിയിൽ ചേർന്നു
ഹൈദരാബാദ്: നടിയും മുൻ കോൺഗ്രസ് എംപിയുമായ വിജയശാന്തി ബിജെപിയിൽ ചേർന്നു. ന്യൂഡൽഹിയിൽ വച്ച് നടന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്നലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായും ബിജെപി പ്രസിഡന്റ് ജെപി നദ്ദയുമായും വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിജയശാന്തി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചത്. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേരുന്നത്. ഹൈദരാബാദിലെ ബിജെപിയുടെ ഉജ്വല വിജയത്തിന് പിന്നാലെയാണ് വിജയശാന്തിയുടെ ബിജെപി പ്രവേശം. തെലങ്കാനയിൽ കഴിഞ്ഞ കുറച്ചുകാലമായി കോൺഗ്രസ് പാർട്ടി ദുർബലപ്പെട്ടതോടെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിജയശാന്തി വിട്ടു നിൽക്കുകയായിരുന്നു. തുടർന്നാണ് രാജിയും ബിജെപിയിലേക്കുള്ള കടന്നുവരവും. ഈ വർഷം കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേരുന്ന രണ്ടാമത്തെ നടിയാണ് വിജയശാന്തി. ഒക്ടോബറിൽ നടി ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്നും രാജി വച്ച് ബിജെപിയിൽ ചേർന്നിരുന്നു.
Read More » -
NEWS
ഇരട്ടയാറ്റിൽ ഇരട്ട കൊലപാതകം;അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
ഇരട്ടയാറ്റിൽ ഇരട്ട കൊലപാതകം അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഷുക്ക് ലാലിന്റെ ഭാര്യ വാസന്തിക്ക് തലയിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) ആണ് പിടിയിലായത്. രാത്രി 11 മണിയോടെയാണ് കൊലപാതകം . പ്രതിയെ രാത്രി 2 മണിയോടെ ഏലക്കാട്ടിൽ വച്ചാണ് പിടികൂടീയത് . പ്രതിയെ കീഴടക്കുന്നതിനിടയിൽ കട്ടപ്പന ഡി.വൈ.എസ് പിക്കും പോലീസുകാർക്കും മുറിവേറ്റു.
Read More » -
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്തി
സ്വന്തം മണ്ഡലത്തിലെ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി. കണ്ണൂരിലെത്തിയ പിണറായി വിജയൻ പാർട്ടിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ആരോപണങ്ങൾ സ്വന്തം ഓഫീസിന് നേർക്കായതിനാൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്കിടെയാണ് കണ്ണൂർ സന്ദർശനം. സ്വന്തം വീടിന് തൊട്ടടുത്ത് ഒരു മാസം മുൻപ് മുഖ്യമന്ത്രി തന്നെ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പിണറായി കൺവെൻഷൻ സെന്‍ററിലായിരുന്നു ആദ്യ പരിപാടി. പിണറായി പഞ്ചായത്തിലെ സിപിഎമ്മിന്‍റെ വാർഡ് സെക്രട്ടറിമാരും ചുരുക്കം ചില നേതാക്കളുമാണ് യോഗത്തിൽ പങ്കെടുത്തത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി വിലയിരുത്തി. ചിട്ടയായ പ്രചാരണങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആഹ്വാനം ചെയ്ത അദ്ദേഹം നിയോചക മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ അവലോകനവും നടത്തി. മലബാർ റിവർ ക്രൂയിസം പദ്ധതിയുടെ ഭാഗമായി പാറപ്രത്ത് നിർമ്മിക്കുന്ന ബോട്ട് ജെട്ടിയും സന്ദർശിച്ചു. വരും ദിവസങ്ങളിൽ ധർമ്മടം നിയോചക മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലെ യോഗങ്ങളിലും 10ന് കണ്ണൂർ കോർപ്പറേഷനിലെ സിപിഎം യോഗത്തിലും പിണറായി പങ്കെടുക്കും.ഒരാഴ്ചയിലേറെ കണ്ണൂരിൽ…
Read More » -
NEWS
മണിലാലിന്റെ കൊലപാതകം; ജനവികാരം ഉയരണം: സിപിഐ(എം)
കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐ(എം) പ്രവര്‍ത്തകനായ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഐ(എം)സംസ്ഥാന സെക്രട്ടറിയേറ്റ്. ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്നും നേരിട്ട് അംഗത്വമെടുത്തയാളാണ് ഈ നിഷ്ഠൂരമായ കൊലപാതകം നടത്തിയത്. കഴിഞ്ഞ നാല് മാസത്തിനുളളില്‍ കൊല ചെയ്യപ്പെടുന്ന അഞ്ചാമത്തെ സിപിഐഎം പ്രവര്‍ത്തകനാണ് മണിലാല്‍. കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ ഹഖ്മുഹമ്മദ്, മിഥിലാജ് എന്നിവരെ ആഗസ്റ്റില്‍ വെട്ടിക്കൊന്നത് കോണ്‍ഗ്രസുകാരാണ്. ഇതിനുശേഷം കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് സിപിഐഎം തൃശ്ശൂര്‍ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമായ സനൂപ് ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയായത്. കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുളള ബിജെപി-കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണം. തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുളള ഇക്കൂട്ടരുടെ ശ്രമം ജനാധിപത്യത്തോടുളള വെല്ലുവിളികൂടിയാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി ആധുനിക സമൂഹത്തിന് അപമാനമായ ബിജെപിക്കും കോണ്‍ഗ്രസിനും തക്കതായ മറുപടി ഈ തിരഞ്ഞെടുപ്പില്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഐ(എം) സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Read More » -
LIFE
ഇലക്ഷന്‍ പ്രചാരണരംഗത്ത് നടി അനുശ്രീയും
ഒരു റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലെസ് എന്ന സിനിമയിലൂടെ കടന്നു വന്ന താരമാണ് അനുശ്രീ. നാടന്‍ വേഷത്തിലും മോഡേണ്‍ വേഷത്തിലും ഒരേ പോലെ തിളങ്ങിയ താരത്തിന്റെ സംസാര ശൈലിയാണ് എല്ലാവരേയും ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ സ്ഥാനാര്‍ത്ഥിയായ സുഹൃത്തിന് വേണ്ടിയുളള പ്രചാരണത്തിലാണ് താരം. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസുമായുളള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ കോണ്‍ഗ്രസ് കുടുംബ സംഗമത്തില്‍ പങ്കെടുത്തത്. റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പ്രസംഗത്തിനിടെ പറഞ്ഞു. ‘രാഷ്ട്രീയ പരിപാടികളില്‍ പോയി പരിചയമില്ല. ഇന്ന് ഇവിടെ വന്നതിന്റെ കാരണം റിനോയ് ചേട്ടന്‍ തന്നെയാണ്. വളരെ സന്തോഷം. ഒരുപാട് വര്‍ഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ഇവിടെ വരെ എത്തിയതില്‍ അതിേലറെ സന്തോഷിക്കുന്ന സുഹൃത്താണ് ഞാന്‍. രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറില്ല, കാരണം അവിടെ പറയുന്ന…
Read More » -
NEWS
ശിവശങ്കര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷാ പിന്‍വലിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി. കസ്റ്റഡ് കാലാവധി കാലാവധി പൂര്‍ത്തിയാക്കി കസ്റ്റംസ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ശിവശങ്കറിനെ സംബന്ധിച്ചുള്ള തെളിവുകളാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയത്. തെളിവുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Read More » -
NEWS
പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിട്ടുണ്ട്. മേൽപ്പാലം അഴിമതിയിൽ തനിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഇല്ല, ഒന്നര കൊല്ലമായി അന്വേഷണം നടക്കുന്ന കേസിൽ ഇനി സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ സാധ്യതയില്ലെന്നും ഇബ്രാഹിംകുഞ്ഞിന്‍റെ ഹർജിയിൽ പറയുന്നു.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. കരാറുകാരായ ആർ ഡി എസ് കമ്പനിക്ക് അഡ്വാൻസ് തുക നൽകിയത് നടപടിക്രമങ്ങൾ പാലിച്ച് ആണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇതേ തുടർന്നാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.
Read More » -
NEWS
കോവിഡ് ബാധിച്ച് ടെലിവിഷന്‍ താരം ദിവ്യ ഭട്ഗര്‍ അന്തരിച്ചു
മുംബൈ: കോവിഡ് ബാധിച്ച് ടെലിവിഷന്‍ താരം ദിവ്യ ഭട്ഗര്‍ അന്തരിച്ചു. 34 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നവംബര്‍ 28നാണ് ദിവ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നിമോണിയയും പിടിപെട്ട താരത്തിന്റെ ആരോഗ്യനില വഷളായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്രശസ്ത ഹിന്ദി സീരിയല്‍ യേ രിസ്താ ക്യാ കെഹ്ലാത്താ ഹായിലെ ഗുലോബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രേക്ഷക പ്രീതി നേടിയിരുന്നു. പരമ്പരകളിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയരുന്നു. ഉഡാന്‍, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
Read More » -
NEWS
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാത്തതിനാലാണ് കെ എം മാണിയെ ബാർ കോഴയിൽ കുടുക്കിയത്: ചെന്നിത്തലയ്‌ക്കെതിരെ പാലാരൂപത മുഖപത്രം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനമോഹത്തെ പിന്‍തുണക്കാതിരുന്നതാണ് കെ.എം. മാണിയെ ബാര്‍ കോഴക്കേസില്‍ കുടുക്കാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ചത്. പാലാരൂപതയുടെ മുഖപത്രത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വന്ന ദീപനാളത്തില്‍ ‘കാവ്യനീതി’ എന്ന തലക്കെട്ടില്‍ വന്ന ലേഖനമാണിത്. കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പും ,കര്‍ഷക സമരവും മുഖ്യ വിഷയമായി ചര്‍ച്ച ചെയ്യുന്ന രൂപത മുഖപത്രം ദീപനാളത്തിന്റെ ഡിസംബര്‍ ലക്കത്തിലാണ് കെ.എം.മാണിയെന്ന വികാരം ഉയര്‍ത്തി രമേശ് ചെന്നിത്തലയെ കടന്നാക്രമിക്കുന്നത്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന കാവ്യനീതിയാണ് ചെന്നിത്തലക്ക് നേരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണമെന്ന് മുഖപത്രം പറയുന്നു. കെ.എം.മാണിയെന്ന സമുന്നത രാഷ്ട്രിയ നേതാവിന്റെ രാഷ്ട്രീട്രീയ ജീവിതത്തെയും ,വ്യക്തി ജീവിതത്തെയും തകര്‍ത്തെറിഞ്ഞ വ്യാജ കേസിന്റെ അപമാനം പേറിയാണ് കെ.എം.മാണി മരിച്ചതെന്ന് ഓര്‍ക്കണമെന്നും ആ ആരോപണം ഇപ്പോള്‍ ബൂമറാങ്ങായി പ്രതിപക്ഷ നേതാവിന് നേരെ വരുന്നതെന്നും ലേഖനത്തില്‍ പറയുന്നു. കെ എം മാണി ക്കെതിരായ ത്വരിതാന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ രമേശ് ചെന്നിത്തലയുടെ…
Read More »