NEWS

ബി.ജെ.പി സ്ഥാനാർഥി അജീവ്കുമാറിനെ കാണ്മാനില്ല…

കൊട്ടാരക്കര നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് ബി.ജെ.പി സ്ഥാനാർഥി അജീവ്കുമാറിനെ കാണ്മാനില്ലന്ന് പരാതി. ഇലക്ഷൻ പ്രചാരണം നടത്തുന്നതിനിയിൽ അഞ്ചുദിവസമായി ഇയാളെ കാണാനില്ലെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതി യിൽ പറയുന്നത്.

അഞ്ചുദിവസം മുമ്പ് വരെ വീടുകൾ കയറി വോട്ടർമാരെ കാണാനും പ്രചാരണത്തിനു മെല്ലാം സജീവമായിരുന്ന അജീവ് കുമാർ പെ ട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു . തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും പാർട്ടി പ്രവർത്തകരും . തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ഇന്നലെയും ഇയാൾ എത്തിച്ചേരാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു .

Back to top button
error: