വധുവിന് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് വിവാഹം
കോവിഡ് കാലത്ത് വിവാഹങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്. നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ച് വലിയ ആഘോഷങ്ങളില്ലാതെ ചെറിയൊരു വിവാഹം. എന്നാല്‍ ഇപ്പോഴിതാ വൈറലായിരിക്കുകയാണ് രാജസ്ഥാനിലെ ഒരു വിവാഹം.
വധുവിന് വിവാഹത്തിന് മുമ്പെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്തി. ഈ വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
രാജസ്ഥാനിലെ ബാറയിലുളള കെല്‍വാര കോവിഡ് സെന്ററിലായിരുന്നു പുതുമകളുളള ഈ വിവാഹം. പൂജയും മറ്റ്ചടങ്ങുകളുമൊക്കെ ഇത്തരത്തിലായിരുന്നു. വരന് പിപിഇ കിറ്റിന് മുകളിലൂടെ പരമ്പരാഗത രീതിയിലുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു. ഇതോടൊപ്പം ഗ്ലൗസും മുഖാവരണവും. വധുവും ആടയാഭരണങ്ങള്‍ക്ക് പുറമെ സമാന രീതിയില്‍ പിപിഇ കിറ്റ് ധരിച്ചിരിക്കുന്നത് വിഡിയോയില്‍ കാണാം. അതിഥികളില്‍ ചിലരും പിപിഇ കിറ്റ് ധരിച്ചാണ് വിവാഹത്തിന് പങ്കെടുത്തത്.
#WATCH Rajasthan: A couple gets married at Kelwara Covid Centre in Bara, Shahbad wearing PPE kits as bride's #COVID19 report came positive on the wedding day.
The marriage ceremony was conducted following the govt's Covid protocols. pic.twitter.com/6cSPrJzWjR
— ANI (@ANI) December 6, 2020