NEWS

ഇരട്ടയാറ്റിൽ ഇരട്ട കൊലപാതകം;അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

രട്ടയാറ്റിൽ ഇരട്ട കൊലപാതകം അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്.

ഷുക്ക് ലാലിന്റെ ഭാര്യ വാസന്തിക്ക് തലയിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) ആണ് പിടിയിലായത്.

രാത്രി 11 മണിയോടെയാണ് കൊലപാതകം . പ്രതിയെ രാത്രി 2 മണിയോടെ ഏലക്കാട്ടിൽ വച്ചാണ് പിടികൂടീയത് . പ്രതിയെ കീഴടക്കുന്നതിനിടയിൽ കട്ടപ്പന ഡി.വൈ.എസ് പിക്കും പോലീസുകാർക്കും മുറിവേറ്റു.

Back to top button
error: