NEWS

യുദ്ധവിമാനത്തില്‍ നിന്ന് കാണാതായ കമാന്‍ഡറുടെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: പരിശീലനപറക്കലിനായി ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പറന്നുയര്‍ന്നതിനു പിന്നാലെ അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തില്‍ നിന്ന് കാണാതായ കമാന്‍ഡറുടെ മൃതദേഹം കണ്ടെത്തി.

പൈലറ്റ് ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിങ്ങിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബര്‍ 26നു വൈകിട്ടായിരുന്നു വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പരിശീലന പറക്കല്‍ നടത്തുന്നതിനിടെ സേനാ വിമാനം നിയന്ത്രണം വിട്ട് അറബിക്കടലില്‍ വീണത്.

Signature-ad

അപകടത്തില്‍ 2 പൈലറ്റുമാരില്‍ ഒരാളെ രക്ഷിച്ചിരുന്നു. കര്‍ണാടകയിലെ കാര്‍വാര്‍ താവളത്തില്‍നിന്നുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് നിഷാന്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. നാവികന്റെ സര്‍വൈവല്‍ കിറ്റില്‍ ഉള്‍പ്പെടുന്ന റഷ്യന്‍നിര്‍മിത എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണില്‍നിന്നുള്ള സിഗ്‌നല്‍ ലഭിക്കാത്തതിനാലാണ് മൃതദേഹം കണ്ടെത്താന്‍ വൈകുന്നതെന്ന് നാവികസേനവൃത്തങ്ങള്‍ അറിയിച്ചിരുന്നു. വിമാനത്തില്‍നിന്ന് നിഷാന്ത് ഇജെക്ട് ചെയ്ത് പുറത്തുചാടിയിട്ടുണ്ടെന്നു വ്യക്തമായിരുന്നു.

Back to top button
error: