മദ്യലഹരിയിൽ പോലീസുകാരനെതിരെ അസഭ്യവർഷവും മർദ്ദനവും സഹസംവിധായകയ്ക്കും സുഹൃത്തിനുമമെതിരെ കേസ്

മദ്യലഹരിയിൽ പൊലീസുകാരനെ അസഭ്യം പറയുകയും മർദ്ധിക്കുകയും ചെയ്ത കേസിൽ ചെന്നൈയിൽ സഹസംവിധായകയ്ക്കും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. 28 കാരിയായ കാമിനി സുഹൃത്ത് 27 കാരനായ തോട്ല ഷേശുപ്രസാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ചെന്നൈ ഇന്ദിരാനഗർ സ്വദേശികളാണ് ഇരുവരും.

കാമിനി പൊലീസുകാരനെ അസഭ്യം പറയുന്നതിന്റെയും മർദ്ദിക്കാൻ ശ്രമിക്കുന്നത്തിന്റെയും വീഡിയോകൾ പുറത്തുവന്നിരുന്നു. ഇരുവരും സഞ്ചരിച്ച കാറിന് പോലീസുകാരൻ മാരിയപ്പൻ കൈകാണിച്ചതോടെയാണ് സംഭവവികാസങ്ങൾ ആരംഭിച്ചത്. വാഹനപരിശോധനയ്ക്കിടെ യുവാവ് മദ്യപിച്ചതായി തിരിച്ചറിഞ്ഞു. വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്ന് പോലീസുകാരൻ ആവശ്യപ്പെട്ടതോടെയാണ് വാഹനത്തിലുണ്ടായിരുന്ന കാമിനി പുറത്തിറങ്ങി പോലീസുകാരനോട് തട്ടിക്കയറുകയും മർദ്ദിക്കുകയും ചെയ്തത്.

പോലീസ് സംഘത്തിലെ ഒരു പോലീസുകാരനാണ് ഈ വീഡിയോ പകർത്തിയത്. പൊലീസുകാരൻ മാരിയപ്പന്റെ പരാതിയിന്മേൽ ഇരുവർക്കുമെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *