NEWS

പ്ലാസ്റ്റിക് കമ്പനി ഗോഡൗണില്‍ വന്‍തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

റണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം അന്നാപ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.

പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘവും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.

12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറവൂര്‍ സ്വദേശി ലൈജുവിന്റേതാണ്. ഞായറാഴ്ചയായതിനാല്‍ കമ്പനിയില്‍ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് ശ്രമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button