മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകട മരണത്തിൽ ദുരൂഹത,സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകട മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക് പോസ്റ്റിലാണ് സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.

കെ. സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്-

‘ആദരാഞ്ജലികള്‍… ഈ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ട്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നു.’

എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് എതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയെന്നാണ് പുറത്തുവരുന്ന വിവരമെന്നും ദുരൂഹമരണം സംബന്ധിച്ച്‌ സമഗ്ര അന്വേഷണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അധികം കടകളോ സി സി ടി വികളോ ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു അപകടം. കാരക്കാമണ്ഡപത്തിന് സമീപം വച്ച്‌ പ്രദീപിന്റെ ബൈക്ക് പിന്നാലെയെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദീപിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചതിനു ശേഷം വാഹനം കടന്നു കളയുകയായിരുന്നു. പ്രദീപിന്റെ വാഹനം സഞ്ചരിച്ച അതേ ദിശയില്‍ എത്തിയ വാഹനമാണ് പ്രദീപ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. പ്രദീപ് നയിക്കുന്ന യു ട്യൂബ് ചാനലില്‍ അടുത്തിടെ സംപ്രേഷണം ചെയ്തതില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *