മദ്രാസ് ഐഐടിയില്‍ 71 പേര്‍ക്ക് കോവിഡ് 19
മദ്രാസ് ഐഐടിയില്‍ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 66 വിദ്യാര്‍ഥികള്‍ക്കും അഞ്ച് സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ നില തൃപ്തികരമാണ്.
ഈ സാഹചര്യത്തില്‍ ഐഐടി ഹോട്ട്‌സ്‌പോട്ടായി. 774 വിദ്യാര്‍ത്ഥികളാണ് ക്യാമ്പസിലുളളത്. കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും കൃഷണ-യമുന ഹോസ്റ്റലുകളിലുളളവരാണ്.
കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഒരു മെസ് മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
അതേസമയം, കോവിഡ് വ്യാപനം മൂലം എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. പനി. ചുമ, തൊണ്ടവേദന, രുചി, മണം എന്നിവ അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉളളവരോട് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്. ബിരുദാനന്തര വിദ്യാര്‍ഥികളോടും ഗവേഷണ വിദ്യാര്‍ഥികളോടും മറ്റുളളവരോടും റൂമില്‍ തന്നെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണം റൂമിലെത്തിക്കുന്നതിനുളള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഞായറാഴ്ച മാത്രം 32 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് എല്ലാ വിദ്യാര്‍ഥികളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.