Month: November 2020

  • NEWS

    ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 7669 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 84,087; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,80,650

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂര്‍ 329, പത്തനംതിട്ട 212, കാസര്‍ഗോഡ് 155, ഇടുക്കി 116, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍ (83), പേട്ട സ്വദേശി എല്‍. രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍ (60),…

    Read More »
  • NEWS

    അഭയ കേസിൽ പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരം പൂർത്തിയായി 

    തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരം പൂർത്തിയായി.ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നീ പ്രതികളെ അറസ്റ്റ് ചെയ്‌ത സിബിഐ എസ്.പി.നന്തകുമാർ നായർ പ്രോസിക്യൂഷൻ സാക്ഷിയെ പ്രതിഭാഗം ക്രോസ്സ് വിസ്‌താരം കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി വിസ്‌താരം നടത്തിയത് സിബിഐ കോടതയിൽ ഇന്നാണ് അവസാനിച്ചത് (നവംബർ 5 ). പ്രോസിക്യൂഷൻ ലിസ്റ്റ് ചെയ്‌ത 49 പേരെയാണ് വിസ്തരിച്ചത്.2019 ആഗസ്റ്റ് 26 നാണ് വിചാരണ ആരംഭിച്ചതെങ്കിലും കോവിഡ് കാരണം ആറു മാസത്തോളം വിചാരണ നടത്താൻ കഴിഞ്ഞില്ല. 1992 മാർച്ച് 27നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്.16 വർഷം കഴിഞ്ഞാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തതിന് ശേഷം 11 വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്.സി.ആർ.പി.സി 313 വകുപ്പ് പ്രകാരം കോടതി പ്രതിയോട് നേരിട്ട് കുറ്റകൃത്യത്തെക്കുറിച്ച് ചോദിക്കുന്നതിനായി നവംബർ 10 കേസ് വീണ്ടും പരിഗണിക്കും. 

    Read More »
  • NEWS

    പ്രസിഡന്റ് തെരഞ്ഞെടുപ്പ്; യുഎസില്‍ അക്രമം, 11 പേരെ അറസ്റ്റ് ചെയ്തു

    വാഷിങ്ടണ്‍:പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യുഎസില്‍ അക്രമം. രാജ്യത്തിന്റെ പലയിടത്തും നടന്ന അക്രമത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് പടക്കങ്ങളും ചുറ്റികയും തോക്കും പിടിച്ചെടുത്തു. സംഭവത്തെ തുടര്‍ന്ന് ഒറിഗണ്‍ ഗവര്‍ണര്‍ കേറ്റ് ബ്രൗണ്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ചു. ന്യൂയോര്‍ക്ക് നഗരത്തില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്ത 50 ഓളം പേര്‍ അറസ്റ്റിലായിരുന്നു. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ അനുകൂലിക്കുന്നവര്‍ സമാധനപരമായി പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണള്‍ഡ് ട്രംപ് ബാലറ്റുകള്‍ എണ്ണുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.

    Read More »
  • NEWS

    സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ ആന്ധ്രാപ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്​

    ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സ്‌കൂള്‍ തുറന്ന് മൂന്ന് ദിവസം പിന്നട്ടപ്പോഴാണ് 160 അധ്യാപകര്‍ക്കും 262 വിദ്യാര്‍ത്ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചത്. നവംബര്‍ രണ്ടിനാണ് ആന്ധ്രയിലെ സര്‍ക്കാര്‍ സ്‌കൂളുകളും കോളജുകളും പ്രവ്ര#ത്തനം ആരംഭിച്ചത്. സ്‌കൂളുകളില്‍ 9,10ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് എത്തിയത്. അതേസമയം, ആന്ധ്രപ്രദേശില്‍ 9, 10 ക്ലാസുകളില്‍ 9.75 ലക്ഷം വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ 3.93 ലക്ഷം പേരാണ് ഹാജരായത്. 1.11 ലക്ഷം അധ്യാപകരില്‍ 99,000 പേരും എത്തി. ഇതിലാണ് 262 വിദ്യാര്‍ത്ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്‌കുള്‍ വിദ്യാഭ്യാസ കമ്മീഷണര്‍ വി.ചിന്ന വീരഭദ്രുഡു പറഞ്ഞു.

    Read More »
  • NEWS

    2020ലെ ബിഹാര്‍ തെരഞ്ഞെടുപ്പ് താന്‍ അവസാനമായി മത്സരിക്കുന്നത്‌: നിതീഷ് കുമാര്‍

    2020 ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന പ്രചരണ ദിവസം താന്‍ അവസാനമായി മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ‘പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്. മറ്റന്നാള്‍ തിരഞ്ഞെടുപ്പാണ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്.’ നിതീഷ് കുമാര്‍ പറഞ്ഞു.തെരഞ്ഞടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ഘട്ടംഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബര്‍ ഏഴിനാണ്. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം.

    Read More »
  • NEWS

    റെയ്ഡിന്റെ വിശദീകരണം നല്‍കാന്‍ ഇഡിക്ക് പോലീസിന്റെ കത്ത്‌

    തിരുവനന്തപുരം: ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന്റെ വിശദീകരണം നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കേരളപോലീസിന്റെ ഇമെയില്‍. ഇഡിക്കെതിരായ ബിനീഷിന്റെ പരാതിയിലാണ് നടപടി. മാത്രമല്ല വിളദീകരണം നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല എന്നതും കാരണമാണ്. ബനീഷിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഭാര്യയേയും കുഞ്ഞിനേയും അമ്മയേയും അനധികൃതമായി തടഞ്ഞുവെച്ചു വെന്നാണ് പരാതി.അതേസമയം, പരാതിയെക്കുറിച്ച് ഇഡിയെ അറിയിച്ചിരുന്നു. റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇഡിയുടെ വാഹനം പോലീസ് തടഞ്ഞു വിവരങ്ങള്‍ ചോദിച്ചെങ്കിലും പിന്നെ പറയാം എന്ന മറുപടിയായിരുന്നു ഇഡിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതേ തുടര്‍ന്നാണ് പൂജപ്പുര പോലീസ് ഇഡിക്ക് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, ബിനീഷിന്റെ ഭാര്യപിതാവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സൂര്യകുമാര്‍ മിശ്രയ്ക്ക് ഇമെയില്‍ മുഖാന്തരം പരാതി നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

    Read More »
  • NEWS

    മൂന്ന് ഓള്‍ ഇന്‍ വണ്‍ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ

    വന്‍ ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലകോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. മൂന്ന് ഓള്‍ ഇന്‍ വണ്‍ പ്രീപെയ്ഡ് വാര്‍ഷിക പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ കാലാവധിയാണ് പുതിയ പ്ലാനുകള്‍ക്ക് ലഭിക്കുന്നത്. മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞു. 1001,1301,1501 രൂപ എന്നിങ്ങനെയാണ് പ്ലാനുകള്‍. 1501 രൂപ പ്ലാന്‍ പ്രകാരം വര്‍ഷത്തില്‍ 504 ജിബി വരെ ഡേറ്റ ലഭിക്കും. 336 ദിവസം കോളും ചെയ്യാം. പ്രതിമാസ പ്ലാനുകള്‍ക്ക് പകരം ഒറ്റത്തവണ റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ വാര്‍ഷിക പ്ലാനുകള്‍ അനുയോജ്യമാണ്. 1,001 രൂപയുടെ ഓള്‍-ഇന്‍-വണ്‍ വാര്‍ഷിക പ്ലാനില്‍ 49 ജിബി ഡേറ്റയാണ് ലഭിക്കുക. പ്രതിദിനം 150 എംബി ഡേറ്റ മാത്രമാണ് ലഭിക്കുക. ഇതിനുശേഷം വേഗം 64 കെബിപിഎസായി കുറയ്ക്കും. ഇതോടൊപ്പം അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ വോയ്സ് കോളുകളും ജിയോയില്‍ നിന്ന് നോണ്‍-ജിയോ വോയ്സ് കോളുകള്‍ക്ക് 12,000 മിനിറ്റ് എഫ്യുപിയും ലഭിക്കും. പ്രതിദിനം…

    Read More »
  • NEWS

    വിജയത്തിലേക്ക് അടുത്ത് ബൈഡന്‍, വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സ്‌റ്റേറ്റുകളില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം

    വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. വിജയത്തിലേക്ക് അടുത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ബൈഡന്‍ നേടിയത്. ഒരു സ്റ്റേറ്റില്‍ കൂടി വിജയിച്ചാല്‍ ബൈഡനെ വിജയിയായി പ്രഖ്യാപിക്കാമെന്നാണ് വാര്‍ത്താ ഏജന്‍സിയായ എപി പറയുന്നത്. നിലവില്‍ 264 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന് 214 വോട്ടുകളേ നേടാനായുളളൂ. നെവാഡയിലും അരിസോണയിലും ബൈഡനാണ് നേരിയ ലീഡ്. എന്നാല്‍ പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ട്രംപിനുണ്ടായിരുന്ന മേധാവിത്തം ആബ്‌സന്റീ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ കുറഞ്ഞു തുടങ്ങിയിരുന്നു. നോര്‍ത്ത് കാരലൈനയിലും ചെറിയ ലീഡ് ട്രംപ് നിലനിര്‍ത്തുന്നുണ്ട്. പരാജയപ്പെട്ടാല്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മല്‍സരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരും ട്രംപിന് ലഭിക്കും. അതേസമയം, തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന പേരില്‍ ട്രംപ് അനുയായികള്‍ കോടതികളില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സ്‌റ്റേറ്റുകളില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം നടക്കുന്നുണ്ട്.

    Read More »
  • NEWS

    മമ്മൂട്ടി-മഞ്ജുവാര്യര്‍ ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി

    നവാഗതനായ ജോഫിന്‍ ടി ചാക്കോയുടെ കഥയില്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. കോവിഡ് മുലം പാതിവഴിയില്‍ നിര്‍ത്തിവെച്ച ചിത്രമായിരുന്നു ദി പ്രീസ്റ്റ്. മമ്മൂട്ടിയുടെ രംഗങ്ങള്‍ നേരത്തെ ചിത്രീകരിച്ചിരുന്നു. മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന സീനുകളാണ് അവസാനഭാഗത്ത് ഷൂട്ട് ചെയ്തത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് കോവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഷൂട്ടിങ് വീണ്ടും നിലച്ചിരുന്നു. പിന്നീട് ഏഴു ദിവസം മുമ്പ് മാത്രമാണ് ഷൂട്ടിങ് പുനരാരംഭിക്കാനായതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. നിഖില വിമല്‍ , സാനിയ ഇയ്യപ്പന്‍ , ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ്…

    Read More »
  • NEWS

    വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതികരിച്ച് ബിനീഷ്

    ബംഗളൂരു: വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതികരിച്ച് ബിനീഷ് കോടിയേരി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് പ്രതികരിച്ചു.ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വീട്ടില്‍ നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരിച്ചത്. ബിനീഷിന്റെ തിരുവനന്തപുരത്തുള്ള മരുതംകുഴിയിലെ വീട്ടിലാണ് ബുധാഴ്ച ഇ.ഡി പരിശോധന നടത്തിയത്. 24 മണിക്കൂറിലേറെ നീണ്ടുനിന്ന പരിശോധന വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഈ സമയം ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യമാതാവും വീടിനകത്തായിരുന്നു. ഭാര്യയെയും കുട്ടിയെയും തടവില്‍ പാര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

    Read More »
Back to top button
error: