NEWS
വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതികരിച്ച് ബിനീഷ്
ബംഗളൂരു: വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതികരിച്ച് ബിനീഷ് കോടിയേരി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് പ്രതികരിച്ചു.ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വീട്ടില്‍ നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരിച്ചത്.
ബിനീഷിന്റെ തിരുവനന്തപുരത്തുള്ള മരുതംകുഴിയിലെ വീട്ടിലാണ് ബുധാഴ്ച ഇ.ഡി പരിശോധന നടത്തിയത്. 24 മണിക്കൂറിലേറെ നീണ്ടുനിന്ന പരിശോധന വ്യാഴാഴ്ചയാണ് അവസാനിച്ചത്.
ഈ സമയം ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യമാതാവും വീടിനകത്തായിരുന്നു. ഭാര്യയെയും കുട്ടിയെയും തടവില്‍ പാര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.