Month: November 2020

  • NEWS

    ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതം: സിപിഎം

    തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നത്തിയെന്നും സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് റെയ്ഡിനെക്കുറിച്ച് വിലയിരുത്തിയത്. ഇന്നലെയായിരുന്നു ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതംകുഴിയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നത്. തുടര്‍ന്ന് 24 മണിക്കഊറിലേറെ നീണ്ടുനിന്ന റെയ്ഡ് ഇന്നാണ് അവസാനിച്ചത്.

    Read More »
  • NEWS

    നടന്‍ വിനീതിന്റെ ശബ്ദത്തില്‍ തട്ടിപ്പ്‌

    സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കുന്നതും തട്ടിപ്പു നടത്തുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. നടന്‍മാരുടെയോ നടിമാരുടേയോ പേരില്‍ തട്ടിപ്പു നടത്തിയാല്‍ ജനം പെട്ടെന്നു വിശ്വസിക്കുന്ന അവസ്ഥയുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ നടന്‍ വിനീതിന്റെ ശബ്ദം അനുകരിച്ച് തട്ടിപ്പ് നടന്നതായി പരാതി. വിനീതിന്റെ വാട്‌സാപ്പ് നമ്പരില്‍ നിന്നെന്ന വ്യാജേന വാട്‌സാപ്പ് കോള്‍ ചെയ്തു ചില നര്‍ത്തകിമാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്‌തെന്നു പരാതി. അമേരിക്കയില്‍ നിന്നുളള നമ്പരില്‍ നിന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. സംഭവത്തില്‍ നടന്‍ വിനീത് ഡിജിപിക്ക് പരാതി നല്‍കി. പരാതി ഹൈടെക് സെല്ലിന് കൈമാറും. വിനീതിന്റെ ശബ്ദത്തില്‍ കോള്‍ വ്‌നതായി അടുപ്പമുളലയാള്‍ അദ്ദേഹത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, ഗൗരവമുളള വിഷയമാണിതെന്നും ആരും തട്ടിപ്പിന് ഇരയാകാതെ ഇരിക്കാനാണ് പോലീസില്‍ പരാതി നല്‍കിയതെന്നും വിനീത് പ്രതികരിച്ചു. വിനീതിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടെന്ന പേരിലും മുന്‍പ് തട്ടിപ്പു നടത്തിയിരുന്നു.

    Read More »
  • NEWS

    കെ.സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കളുടെ പരാതി

    തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പരാതി. 24 സംസ്ഥാന നേതാക്കളാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ അമിത് ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും പരാതിക്കത്ത് അയച്ചിരിക്കുന്നത്. കെ.സുരേന്ദ്രന്‍ അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിക്കുളളില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കുകയാമെന്നും കാണിച്ചാണ് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. ശോഭ സുരേന്ദ്രനും മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായി പി.എം വേലായുധനും പരസ്യപ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നേതാക്കളുടെ ഈ പരാതിക്കത്ത്. അതേസമയം, ദേശീയ നിര്‍വാഹക സമിതി അംഗമായ തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണ് ശോഭയുടെ പരാതി. ചര്‍ച്ചകളൊന്നും കൂടാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നല്‍കിയതെന്നും കെ.സുരേന്ദ്രനാണ് ഇതിന് കാരണക്കാരനെന്നു കാട്ടി ശോഭ കേന്ദ്ര നേതൃത്വത്തിനു നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിക്ക് തൊട്ടുപിന്നാലെയാണ് പി.എം. വേലായുധനും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്.

    Read More »
  • NEWS

    24 മണിക്കൂറിനിടെ 50,209 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,209 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 83,64,086 ആയി ഉയര്‍ന്നു ഒറ്റ ദിവസത്തിനിടെ 704 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 1,24,315 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 5,27,962 പേര്‍ ചികിത്സയിലാണ്. ഇതുവരെ 77,11,809 പേര്‍ രോഗമുക്തരായി. ഇന്നലെ 12,09,425 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ആകെ രോഗബാധിതരുടെ എണ്ണം 16,98,198 ആയി. അതേസമയം, കേരളത്തില്‍ ആകെ 4,59,646 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

    Read More »
  • NEWS

    ശിവശങ്കറിന്റെ ഇഡി കസ്റ്റഡി കാലാവധി നീട്ടി

    കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി നീട്ടി. ആറ് ദിവസത്തേക്കാണ് നീട്ടിയത്. ഇന്ന് നേരത്തെ അനുവദിച്ച ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യവുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും തമ്മില്‍ ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്. തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയില്‍ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ലൈഫ് മിഷനിലെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ വാട്സാപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്. ചോദ്യം ചെയ്യല്ലിന്റെ ആദ്യ ദിവസങ്ങളില്‍ ശിവശങ്കര്‍ സഹകരിച്ചില്ലെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ കേസ് എന്‍ഫോഴ്സ്മെന്റിന് അന്വേഷിക്കാന്‍ പറ്റുമോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ലൈഫ് മിഷനും സ്വര്‍ണ്ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചത്. അതേസമയം, ലൈഫ്…

    Read More »
  • NEWS

    യുഎസ്‌ ആര്‍ക്കൊപ്പം?,4 സ്റ്റേറ്റുകള്‍ നിര്‍ണായകം

    യുഎസ്‌ തെരഞ്ഞെടുപ്പ് ഇനി നിര്‍ണായകമായിരിക്കുന്നത് 4 സ്‌റ്റേറ്റുകള്‍. നെവാഡ, നോര്‍ത്ത് കാരലൈന, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നിവയാണ് ആ അഞ്ച് സ്റ്റേറ്റുകള്‍. ദിവസങ്ങള്‍ക്ക് ശേഷമെ ആ സ്‌റ്റേറ്റുകളിലെ ഫലം വരൂ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇതുവരെയുളള വോട്ടുകളുടെ അടിസ്ഥാനത്തില്‍ ജോ ബൈഡന്‍ മുന്നിലാണ്. ട്രംപിന് 214 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബൈഡന് 264 വോട്ടുകളാണ് ലഭിച്ചത്. മിഗണും വിന്‍കോന്‍സിനും നേടിയതോടെയാണ് ബൈഡന്‍ 264 എന്ന സംഖ്യയിലേക്ക് എത്തിയത്. അതേസമയം, മെയ്‌നില്‍ ഒരു വോട്ട് നേടിയതോടെയാണ് ട്രംപ് 214 ഇലക്ടറല്‍ വോട്ടുകള്‍ നേടിയത്. ഔദ്യേഗിക ഫലം പുറത്തുവന്നില്ലെങ്കിലും അലലാസ്‌ക സ്റ്റേറ്റും ട്രംപിനൊപ്പമാണെന്നാണ് സൂചന. അഹ്ങനെ വന്നാല്‍ ട്രംപിന് ആകെ 217 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും. ആകെയുളള 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 വോട്ടുനേടി കേവല ഭൂരിപക്ഷം നേടിയാലെ ബൈഡന് അധികാരത്തിലെത്താനാകൂ എന്നതും ബൈഡനെ സംബന്ധിച്ച് വെല്ലുവിളിയാണ്. ട്രംപിന് ഇനി വേണ്ടതി ഇലക്ടറല്‍ വോട്ടുകളാണ്. ആ നാല് സ്‌റ്റേറ്റുകളിലും വിജയിച്ചാലെ ട്രംപിനൊരു തിരിച്ചുവരവ്…

    Read More »
  • NEWS

    ബിനീഷ് കോടിയേരിയെ പൂട്ടാന്‍ ഇഡി

    https://www.youtube.com/watch?v=VW0QELydsoE&feature=youtu.be ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി യുടെ റെയ്ഡ് അവസാനിച്ചുവെന്ന് പറയുമ്പോഴും ഫലത്തില്‍ അതങ്ങനെയല്ല എന്നു വേണം കരുതാന്‍. തിരുവനന്തപുരത്തെ വീടിന് മുന്‍പില്‍ പോലീസിന്റെ വലിയ നിര തന്നെയാണ് ഇ.ഡി ക്ക് സംരക്ഷണമൊരുക്കി കാത്ത് നിന്നത്.. ബിനീഷിന്റെ ഭാര്യയും കുഞ്ഞും അമ്മയും അടങ്ങുന്ന വീട്ടിലേക്ക് എന്തിനാണ് ഇത്ര വലിയ സന്നാഹങ്ങളുമായി ഉദ്യോഗസ്ഥര്‍ കയറി വന്നതെന്ന ചോദ്യവും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ കുറച്ച് മുന്‍പ് ബന്ധുക്കളുടെ പ്രതിഷേധം നടന്നിരുന്നു. വീടിനുളളിലുളള ബിനീഷിന്റെ ഭാര്യയേയും അവരുടെ അമ്മയേയും രണ്ടരവയസ്സുളള കുട്ടിയേയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്സ്മെന്റ് സംഘത്തിന് സുരക്ഷ നല്‍കുന്ന സിആര്‍പിഎഫും തമ്മിലാണ് തര്‍ക്കം നടന്നത്. അതേസമയം ബന്ധുക്കള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. അകത്തുള്ളവരെ കാണാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അനുമതി നല്‍കുന്നതു വരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന്…

    Read More »
  • NEWS

    ബിനീഷിന്റെ വീട്ടില്‍ നിന്ന് ഇഡി പുറത്തേക്ക്, വാഹനം തടഞ്ഞ് പോലീസ്‌

    തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. കഴിഞ്ഞ 23 മണിക്കൂറിലേറെ നീണ്ട പരിശോധനയാണ് അവസാനിച്ചത്. അതേസമയം, പുറത്തേക്ക് പോയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പൊലീസ് തടഞ്ഞു. വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. പിന്നീട് അറിയാക്കമെന്ന് പറഞ്ഞതോടെ വാഹനം പോകാന്‍ അനുവദിക്കുകയായിരുന്നു. അതേസമയം, വളരെ നാടകീയ രംഗങ്ങളായിരുന്നു ബിനീഷിന്റെ വീട്ടില്‍ ഇന്ന് രാവിലെ മുതല്‍ അരങ്ങേറിയത്. ബിനീഷിന്റെ വീടിന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധമാണ് അരങ്ങേറിയത്. വീടിനുളളിലുളള ബിനീഷിന്റെ ഭാര്യയേയും അവരുടെ അമ്മയേയും രണ്ടരവയസ്സുളള കുട്ടിയേയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്സ്മെന്റ് സംഘത്തിന് സുരക്ഷ നല്‍കുന്ന സിആര്‍പിഎഫും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. അതേസമയം അകത്തേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. അകത്തുള്ളവരെ കാണാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അനുമതി നല്‍കുന്നതു വരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയണം. രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടി പോലും…

    Read More »
  • NEWS

    സിമ്പുവിനെ കുരുക്കാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍

    തമിഴ് സിനിമാ ലോകത്ത് വാര്‍ത്തകളിലും വിവാദങ്ങളിലും എപ്പോഴും നിറയുന്ന താരമാണ് ചിമ്പു എന്ന സിലമ്പരസന്‍. വിണൈതാണ്ടി വരുവായ എന്ന ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകര്‍ക്കിടയിലും വലിയ തരംഗമായി മാറിയിരുന്നു. താരമായ അച്ഛന്റെ പാത പിന്‍പറ്റി ചെറുപ്പം മുതലേ ചിമ്പു സിനിമയിലുണ്ട്. ഇപ്പോള്‍ ചിമ്പു വാര്‍ത്തകളില്‍ നിറയുന്നത് പുതിയ ചിത്രമായ ഈശ്വരന്റെ പേരിലാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ ചിമ്പു പാമ്പിനെ പിടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മരത്തിലിരിക്കുന്ന പാമ്പിനെ എടുത്ത് താരം ചാക്കിലേക്ക് ഇടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. സിനിമാ ചിത്രീകരണത്തിന് യഥാര്‍ത്ഥ പാമ്പുകളെ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചിമ്പുവിന്റെ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചത് ജീവനുള്ള പാമ്പാണെന്ന് തെളിഞ്ഞാല്‍ താരത്തിനെതിരെയും ചിത്രത്തിനെതിരെയും നിയമപരമായ നടപടികളുണ്ടാവാം. പുറത്ത് വന്ന വീഡിയോയില്‍ താരത്തിനൊപ്പം മറ്റ് രണ്ട് പേരെ കൂടി കാണാം. വീഡിയോ ശ്രദ്ധയില്‍ പെട്ട ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് താരത്തിനെതിരെ വനം…

    Read More »
  • NEWS

    ബിനീഷിന്റെ കുടംബാംഗങ്ങള്‍ പുറത്തെത്തി, മഹസറില്‍ ഒപ്പിടില്ലെന്ന് കുടുംബം

    തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്ന വീട്ടില്‍ നിന്ന് ബിനീഷിന്റെ കുടംബാംഗങ്ങള്‍ പുറത്തെത്തി. ബിനീഷിന്റെ ഭാര്യയും കുഞ്ഞും മാതാവുമാണ് പുറത്തെത്തി ബന്ധുക്കളെ കണ്ടത്. മണിക്കൂറുകള്‍ വീട്ടില്‍ നടന്ന പരിശോധന കുഞ്ഞനെയടക്കം ബുദ്ധിമുട്ടിലാക്കിയെന്ന് ബിനീഷിന്റെ ഭാര്യാ മാതാവ് പറഞ്ഞു. അതേസമയം, തല പോയാലും ഇഡിയുടെ മഹസറില്‍ ഒപ്പിടില്ല എന്ന നിലപാടില്‍ തന്നെയാണ് ബിനീഷിന്റെ കുടുംബത്തിന്റെ നിലപാട്. സംഭവ സമയം ബാലാവകാശ കമ്മീഷന്‍ എത്തിയതിനാല്‍ ബിനീഷിന്റെ കുട്ടിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നും നടപടിയെടുക്കുമെന്നും ആരോപിക്കപ്പെട്ടു. അതേസമയം, ബിനീഷിന്റെ കുടംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ബിനീഷിന്റെ കുടംബത്തെ നേരില്‍ കാണാതെ പോകില്ലെന്ന് പറഞ്ഞ് വീടിന് മുന്നില്‍ ബന്ധുക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇ.ഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. കഴിഞ്ഞ 23 മണിക്കൂറായി അന്വേഷണസംഘം ബിനീഷിന്റെ വീട്ടില്‍ തുടരുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

    Read More »
Back to top button
error: