NEWS

പ്രസിഡന്റ് തെരഞ്ഞെടുപ്പ്; യുഎസില്‍ അക്രമം, 11 പേരെ അറസ്റ്റ് ചെയ്തു

വാഷിങ്ടണ്‍:പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യുഎസില്‍ അക്രമം. രാജ്യത്തിന്റെ പലയിടത്തും നടന്ന അക്രമത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് പടക്കങ്ങളും ചുറ്റികയും തോക്കും പിടിച്ചെടുത്തു.

സംഭവത്തെ തുടര്‍ന്ന് ഒറിഗണ്‍ ഗവര്‍ണര്‍ കേറ്റ് ബ്രൗണ്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ചു. ന്യൂയോര്‍ക്ക് നഗരത്തില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്ത 50 ഓളം പേര്‍ അറസ്റ്റിലായിരുന്നു.

അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ അനുകൂലിക്കുന്നവര്‍ സമാധനപരമായി പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണള്‍ഡ് ട്രംപ് ബാലറ്റുകള്‍ എണ്ണുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker