NEWS

മൂന്ന് ഓള്‍ ഇന്‍ വണ്‍ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ

ന്‍ ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലകോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. മൂന്ന് ഓള്‍ ഇന്‍ വണ്‍ പ്രീപെയ്ഡ് വാര്‍ഷിക പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ കാലാവധിയാണ് പുതിയ പ്ലാനുകള്‍ക്ക് ലഭിക്കുന്നത്. മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞു.

1001,1301,1501 രൂപ എന്നിങ്ങനെയാണ് പ്ലാനുകള്‍. 1501 രൂപ പ്ലാന്‍ പ്രകാരം വര്‍ഷത്തില്‍ 504 ജിബി വരെ ഡേറ്റ ലഭിക്കും. 336 ദിവസം കോളും ചെയ്യാം. പ്രതിമാസ പ്ലാനുകള്‍ക്ക് പകരം ഒറ്റത്തവണ റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ വാര്‍ഷിക പ്ലാനുകള്‍ അനുയോജ്യമാണ്.

1,001 രൂപയുടെ ഓള്‍-ഇന്‍-വണ്‍ വാര്‍ഷിക പ്ലാനില്‍ 49 ജിബി ഡേറ്റയാണ് ലഭിക്കുക. പ്രതിദിനം 150 എംബി ഡേറ്റ മാത്രമാണ് ലഭിക്കുക. ഇതിനുശേഷം വേഗം 64 കെബിപിഎസായി കുറയ്ക്കും. ഇതോടൊപ്പം അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ വോയ്സ് കോളുകളും ജിയോയില്‍ നിന്ന് നോണ്‍-ജിയോ വോയ്സ് കോളുകള്‍ക്ക് 12,000 മിനിറ്റ് എഫ്യുപിയും ലഭിക്കും. പ്രതിദിനം 100 ടങട ഉം ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷനും ലഭിക്കും. മറ്റ് രണ്ട് വാര്‍ഷിക പ്ലാനുകളെ പോലെ ഈ പ്ലാനും 336 ദിവസത്തേക്ക് സാധുതയുള്ളതാണ്.

1,301 രൂപയുടെ ഓള്‍-ഇന്‍-വണ്‍ വാര്‍ഷിക പ്ലാനില്‍ 164 ജിബി ഡേറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 1001 രൂപ പ്ലാനിലെ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലും ലഭിക്കും. 1,501 രൂപയുടെ ഓള്‍-ഇന്‍-വണ്‍ വാര്‍ഷിക പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഉപയോഗിച്ച് 504 ജിബി മൊത്തം ഡേറ്റ ലഭിക്കും. ഈ രീതിയിലാണ് പുതിയ ഓഫറുകള്‍ ജിയോ പുറത്തിറക്കിയിരിക്കുന്നത്.

Back to top button
error: