NEWS
അഭയ കേസിൽ പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരം പൂർത്തിയായി
തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരം പൂർത്തിയായി.ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നീ പ്രതികളെ അറസ്റ്റ് ചെയ്‌ത സിബിഐ എസ്.പി.നന്തകുമാർ നായർ പ്രോസിക്യൂഷൻ സാക്ഷിയെ പ്രതിഭാഗം ക്രോസ്സ് വിസ്‌താരം കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി വിസ്‌താരം നടത്തിയത് സിബിഐ കോടതയിൽ ഇന്നാണ് അവസാനിച്ചത് (നവംബർ 5 ).
പ്രോസിക്യൂഷൻ ലിസ്റ്റ് ചെയ്‌ത 49 പേരെയാണ് വിസ്തരിച്ചത്.2019 ആഗസ്റ്റ് 26 നാണ് വിചാരണ ആരംഭിച്ചതെങ്കിലും കോവിഡ് കാരണം ആറു മാസത്തോളം വിചാരണ നടത്താൻ കഴിഞ്ഞില്ല.
1992 മാർച്ച് 27നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്.16 വർഷം കഴിഞ്ഞാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തതിന് ശേഷം 11 വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്.സി.ആർ.പി.സി 313 വകുപ്പ് പ്രകാരം കോടതി പ്രതിയോട് നേരിട്ട് കുറ്റകൃത്യത്തെക്കുറിച്ച് ചോദിക്കുന്നതിനായി നവംബർ 10 കേസ് വീണ്ടും പരിഗണിക്കും.