ബിലീവേഴ്സ് ചര്‍ച്ചിലെ പണമിടപാട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും
ബിലീവേഴ്സ് ചര്‍ച്ചിന് മറവില്‍ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി അന്വഷിക്കുക. ആദായ നികുതി വകുപ്പില്‍ നിന്നും ഇഡി വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് വിവരം.
ബിവീലേഴ്സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് എന്നാണ് ആദായ നികുതി വകുപ്പിൻ്റെ നിഗമനം. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. ചർച്ചിന് കീഴിലെ 30 ട്രസ്റ്റുകളിൽ അധികവും കടലാസിൽ മാത്രമാണ്. ഏഴ് സംസ്ഥാനങ്ങളിൽ സഭയ്ക്ക് നിരവധി സ്ഥാപനങ്ങളുണ്ടെന്നും കണ്ടെത്തി.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് പരിശോധന തുടങ്ങിയത്. ഡൽഹിയടക്കം ബിലീവേഴ്സ് ചർച്ചിന്റെ സ്ഥാപനങ്ങൾ ഉളള ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.
തമിഴ്നാട്, കർണാടക, ഛത്തീസ്ഗഢ്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്താകമാനമായി 66 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.