Month: November 2020

  • NEWS

    ട്രമ്പ് അശാന്തൻ, ട്രോളി ബൈഡൻ, അമേരിക്കൻ തെരഞ്ഞെടുപ്പ് ത്രില്ലർ

    അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിർണായക ലീഡുമായി ജോ ബൈഡൻ. എന്നാൽ തോൽവി സമ്മതിക്കാൻ ട്രമ്പ് ഇതുവരെ തയ്യാറായിട്ടില്ല. ട്രമ്പിന് ലീഡ് ഉണ്ടായിരുന്ന നിർണായക ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ബൈഡൻ ലീഡ് നേടിയിരിക്കുകയാണ്.264 ഇലക്ടറൽ വോട്ടുകൾ ഉള്ള ബൈഡന് 6 വോട്ടുകൾ കൂടി മതി മാന്ത്രിക സംഖ്യയായ 270 ൽ എത്താൻ. ഇലക്ടറൽ വോട്ടുകളുടെ എണ്ണം 300 കടക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. ട്രമ്പ് ശാന്തൻ ആയി ഇരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

    Read More »
  • NEWS

    ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

    തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താന്‍ കോവിഡ് പോസിറ്റീവ് ആയതായി ഗവര്‍ണര്‍ തന്നെയാണ് അറിയിച്ചത്‌. ആശങ്കപ്പെടേണ്ട കാര്യമില്ല. താനുമായി കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തില്‍ പോകുകയോ വേണമെന്ന് അദ്ദേഹം ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു. Hon'ble Governor Shri Arif Mohammed Khan said :"I have tested positive for Covid19.But, there is no cause for concern. However, I request all those who had contact with me in NewDelhi last week to test for Covid, or be under observation to be on the safe side":PRO,KeralaRajBhavan — Kerala Governor (@KeralaGovernor) November 7, 2020

    Read More »
  • NEWS

    6 വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

    തിരുവനന്തപുരം: കോഴിക്കോട് ബാലുശേരിയില്‍ ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാള്‍ ദമ്പതികളുടെ 6 വയസുകാരിയായ മകളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി സംസാരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

    Read More »
  • മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പിതാവ്

    കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്നതിനിടെ തൂങ്ങിമരിച്ച പ്രതി മനുവിന്റെ പിതാവ് ജയില്‍ ജീവനക്കാര്‍ക്കെതിരെ രംഗത്ത്. ജയില്‍ ജീവനക്കാര്‍ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പിതാവ് ആരോപിച്ചു. അതിനാല്‍ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു. വ്യാഴ്‌ഴ്ചയാണ് മുട്ടം ജില്ലാ ജയിലില്‍ തോര്‍ത്ത് ഗ്രില്ലില്‍ കെട്ടിത്തൂങ്ങി മനു മനോജ് (24) മരിച്ചത്. മനുവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ 19ന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞിരുന്നതായും മനുവിന്റെ പിതാവ് പറഞ്ഞു. എന്നാല്‍ പിന്നീട് 21ന് അവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കേസ് കൊടുക്കുകയായിരുന്നു. സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാരോട് സംസാരിച്ചിരുന്നെങ്കിലും ഞങ്ങളുടെ പെണ്ണിന്റെ കാര്യം സേഫ് ആക്കി എന്നായിരുന്നു വീട്ടുകാരുടെ മറുപടി. തുടര്‍ന്ന് 24ന് സ്റ്റേഷനില്‍ ഹാജരാക്കിയ മനുവിനെ 28ന് ജയിലിലേക്ക് മാറ്റി. ഇടയ്ക്ക് വിളിച്ച് ചോദിച്ചപ്പോള്‍ ക്വാറന്റീനിലാണെന്നാണ് പറഞ്ഞത്. പിന്നീട് പറഞ്ഞു തൂങ്ങിമരിച്ചെന്ന്. അതില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. പെണ്ണിന്റെ…

    Read More »
  • NEWS

    കോട്ടയംകാരി യുവ ഡോക്ടർ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു

    ചിക്കാഗോയിൽ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശിനിയായ ഡോ.നിത തോമസ് ആണ് മരിച്ചത്. 30 വയസായിരുന്നു.ഫ്ലോറിഡയിലെ നേപ്പിൾസിൽ വെള്ളിയാഴ്ച്ചയായിരുന്നു അപകടം. ഉഴവൂർ കുന്നുംപുറത്ത് തോമസ് – ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ്.നിതിൻ,നിമിഷ എന്നിവർ സഹോദരങ്ങളാണ്

    Read More »
  • NEWS

    സംസ്ഥാനത്തിന് കേന്ദ്ര അന്വേഷണ ഏജൻസികളെ തടയാൻ ആകില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ ,കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ എം ശിവശങ്കരന്റെ അഴിമതി കേസ് സിബിഐയ്ക്ക് അന്വേഷിക്കാം ,ആഞ്ഞടിച്ച് ജ .കെമാൽ പാഷ NewsThen -ൽ -വീഡിയോ

    സംസ്ഥാന സർക്കാരിന് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാൻ ആകില്ലെന്ന് ജ .കെമാൽ പാഷ .എം ശിവശങ്കർ ഐഎഎസ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നും ശിവശങ്കറുൾപ്പെട്ട അഴിമതി കേസിന്റെ അന്വേഷണത്തിന് സിബിഐയ്ക്ക് യാതൊരു തടസവുമില്ലെന്നും അതിനു സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും ജ .കെമാൽ പാഷ NewsThen-നോട് വ്യക്തമാക്കി . കേന്ദ്ര ഏജൻസികൾക്ക് മൂന്ന് തരത്തിൽ കേസ് ഏറ്റെടുക്കാം .ഒന്ന് ,കേന്ദ്ര ഫണ്ടിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ .രണ്ട് ,ഹൈക്കോടതികളോ സുപ്രീം കോടതിയോ നിർദേശിക്കുകയാണെങ്കിൽ .മൂന്നു സംസ്ഥാന സർക്കാർ വിളിച്ചു വരുത്തിയാൽ .കേന്ദ്ര ഏജൻസികളെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രി തന്നെയാണെന്നും ജ .കെമാൽ പാഷ ചൂണ്ടിക്കാട്ടി .ജ .കെമാൽ പാഷയുടെ വാക്കുകളിലേക്ക് – https://youtu.be/zsH8MTxMuDg “ആഞ്ഞടിച്ച് ജ .കെമാൽ പാഷ”-യുടെ പൂർണ രൂപം നാളെ വൈകുന്നേരം അഞ്ചിന് NewsThen Media യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും 

    Read More »
  • NEWS

    പീഡനത്തിനിരയായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു

    കോഴിക്കോട്: ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ ആറുവയസ്സുകാരി പെണ്‍കുട്ടിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് സന്ദര്‍ശിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ വൈകിയിട്ടില്ലെന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ഓഫീസറിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് അനുജന്മാര്‍ക്ക് കൂട്ടിരുന്ന പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പ്രതിയായ ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷിനെ പോലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ രതീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് വര്‍ഷം മുമ്പാണ് കുട്ടിയുടെ കുടുബം കേരളത്തിലേക്ക് വന്നത്.

    Read More »
  • NEWS

    എം.സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

    കാസര്‍ഗോഡ്: മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. 800 ഓളം നിക്ഷേപകരില്‍ നിന്ന 150 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഘമറുദ്ദീനെതിരെ വിവിധയിടങ്ങള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. അന്വേഷണ സംഘം ഇതുവരെ 80 പേരില്‍ നിന്ന് മൊഴി എടുത്തു. കഴിഞ്ഞ ദിവസം കേസില്‍ പൂക്കോയത്തങ്ങളേയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ ഹാജിയേയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഖമറുദ്ദീനേയും ചോദ്യം ചെയ്യുന്നത്.

    Read More »
  • LIFE

    നിര്‍മ്മാതാവിന്റെ വേഷമണിഞ്ഞ് നടി മംമ്ത

    മലയാള ചലച്ചിത്ര രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നിര്‍മാണ സംരംഭത്തിലേയ്ക്ക് ചുവടുവെച്ച് നടി മംമ്ത മോഹന്‍ദാസ്. ഏകലവ്യന്‍ മോഹന്‍ദാസ് പാടി വൈറലായ ലോകമേ എന്ന റാപ്പിനെ മ്യൂസിക് സിംഗിള്‍ രൂപത്തിലൊരുക്കുന്ന വീഡിയോയാണ് താരം നിര്‍മ്മിക്കുന്നത്. മംമ്താ മോഹന്‍ ദാസിന്റെ പ്രൊഡക്ഷനില്‍ മംമ്തയും നോയലും ചേര്‍ന്നാണ് നിര്‍മ്മാണം. ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ മലയാളം റാപ്പാണ് ഏകലവ്യന്‍ പാടിയ ലോകമേ എന്ന ഗാനം. മണിക്കൂറുകള്‍ക്കകം വൈറലായ ഈ പാട്ട് നിരവദി പ്രമുഖരടക്കമാണ് പങ്കുവെച്ചത്. തുടര്‍ന്ന് പാട്ടിന്റെ സിംഗിള്‍ ഒരുക്കാന്‍ കലാകാരന്മാര്‍ തീരുമാനിക്കുകയായിരുന്നു. ഏകലവ്യന്‍ സുഭാഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ട്രെയ്ലര്‍ ഇന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കിലൂടെ ലോഞ്ച് ചെയ്യും. സംഗീതം നല്‍കിയിരിക്കുന്നത് വിനീത് കുമാര്‍ മെട്ടയിലാണ്. വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത് ബാനി ചന്ദ് ബാബു ആണ്. ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രാഹകന്‍. പ്രസന്ന മാസ്റ്റര്‍ നൃത്ത സംവിധാനവും…

    Read More »
  • TRENDING

    ഐ പി എല്ലിൽ നാളെ വിജയ സാധ്യത ഹൈദരാബാദിന് -ദേവദാസ് തളാപ്പ് വിലയിരുത്തുന്നു

    കഴിഞ്ഞ മത്സരവും വരാനിരിക്കുന്ന മത്സരവും കായിക വിദഗ്ധൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു

    Read More »
Back to top button
error: