NEWS

ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ നല്‍കി എന്‍സിബി

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അപേക്ഷ നല്‍കി. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് എന്‍സിബിയുടെ ഈ നീക്കം.

തുടര്‍ച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. കഴിഞ്ഞ ദിവസം 24 മണിക്കൂറിലേറെ ബിനീഷിന്റെ വീട്ടില്‍ അരങ്ങേറിയ റെയ്ഡ് ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിനീഷിന്റെ വീട്ടിലെ റെയ്ഡിനെ സംബന്ധിച്ച വിവരങ്ങളും കേരളത്തിലെ മറ്റുസ്ഥലങ്ങളില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും കോടതിയെ ധരിപ്പിക്കും.

Signature-ad

മാത്രമല്ല കോടതി അനുവദിച്ച സമയം കഴിഞ്ഞും ബിനീഷിനെ ചോദ്യം ചെയ്ത വിവരം കോടതിയെ അറിയിക്കും. രാത്രി എട്ടു മണി വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂ എന്നായിരുന്നു കോടതി നിര്‍ദേശം. ഇന്നലെ രാത്രി എട്ടരയോടെ ആണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. തുടര്‍ന്നു വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റുകയായിരുന്നു. ഇഡിയുടെ നീക്കങ്ങള്‍ അറിഞ്ഞശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുളള കാര്യങ്ങളില്‍ തീരമാനം മതി എന്ന നിലപാടിലാണ് ബിനീഷിന്റെ അഭിഭാഷകര്‍.

Back to top button
error: