ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ മാതാപിതാക്കളിലാത്ത സമയത്ത് അനുജന്മാര്ക്ക് കൂട്ടിരുന്ന ആറുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
ക്വാറി തൊഴിലാളികളായ കുട്ടിയുടെ അച്ഛനമ്മമാര്‍ കഴിഞ്ഞ ദിവസം തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അമ്മ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ്മ്മയെ കൂട്ടികൊണ്ടുവരാന്‍ അച്ഛന് പോയ സമയത്താണ് പീഡനം. മൂന്നര വയസ്സുളള അനുജനുമായി വീടിന്റെ മുന്‍വശത്ത് ഇരുന്ന് കരയുന്ന കൂട്ടിയെ നാട്ടുകാര്‍ കാണുകയും വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് കുട്ടിയുടെ കുടുംബം കേരളത്തിലെത്തിയത്.