NEWS
ഒന്‍പത് വിദേശ ഉപഗ്രങ്ങള്‍; പിഎസ്എല്‍വി -സി 49 വിക്ഷേപിച്ചു
കോവിഡ് പ്രതിസന്ധിക്കിടെ പിഎസ്എല്‍വി -സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. കനത്തമഴയും ഇടിമിന്നലും കാരണം പത്ത് മിനിറ്റ് വൈകിയാണ് വിക്ഷേപണം നടത്തിയത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 1 നെയും ഒമ്പത് വിദേശ ഉപഗ്രഹങ്ങളേയും വഹിച്ചുകൊണ്ടാണ് പിഎസ്എല്‍വി- സി 49ന്റെ വിക്ഷേപണം.
കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം.ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ് , ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രങ്ങള്‍ വിക്ഷേപിച്ചത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷമുളള ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണമാണിത്.