ചോദ്യം ചെയ്യലിനായി കെ.എം ഷാജി ഇഡി ഓഫീസില്‍ ഹാജരായി
കോഴിക്കോട്: പ്ലസ്ടു കോഴ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ എംഎല്‍എ കെ.എം ഷാജി ഹാജരായി. കോഴിക്കോട് ഇഡി ഓഫീസിലാണ് ഹാജരായത്.
അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയെ തുടര്‍ന്നാണ് ഇഡി ചോദ്യം ചെയ്യലിനായി ഷാജിയെ വിളിപ്പിച്ചത്.
കെ.എം ഷാജിയുടെ ഭാര്യയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളെ സംബന്ധിച്ചും ഇ.ഡി. ചോദിച്ചറിഞ്ഞേക്കും. അതേസമയം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.