NEWS

പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുത്; ഫാന്‍സ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് വിജയ്‌

ചെന്നൈ: രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഫാന്‍സ് അസോസിയേഷന്‍ യോഗം വിളിച്ച് നടന്‍ വിജയ്. ഇസിആറിലെ അതിഥി മന്ദിരത്തിലാണ് വിജയ് മക്കള്‍ ഇയക്കം ജില്ലാ ഭാരവാഹിതളുടെ യോഗം ചേര്‍ന്നത്.

പിതാവ് എസ്. ചന്ദ്രശേഖരന്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്ന് താരം ഭാരവാഹികളോട് പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. അതേസമയം, മധുരയിലെ വിജയ് ആരാധകര്‍ ഓഭരവാഹി യോഗം ചേര്‍ന്ന് ചന്ദ്രശേഖര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ചേരില്ലെന്ന് പ്രതിജ്ഞയെടുത്തു.

വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കി.

മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടി റജിസ്ട്രേഷന് അപേക്ഷിച്ചതെന്നും അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണെന്നും പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണ് വന്നതെങ്കിലും അത് അവന്‍ എഴുതിയതാകില്ലെന്നും പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്നമുണ്ടെന്നും 5 വര്‍ഷമായി പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്യുടെ അമ്മ ശോഭ പറഞ്ഞിരുന്നു.

അതേസമയം, പാര്‍ട്ടിയുമായി തനിയ്ക്ക് ബന്ധമില്ല .തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാല്‍ നിയമ നടപടിയെന്നും താരം മുന്നറിയിപ്പ് നല്‍കിയിരുന്നു . ഇതേതുടര്‍ന്നാണ് പിതാവും മകനുമായുളള ഭിന്നത പുറത്തറിയുന്നത്.

അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തത് എന്നാണ് പുറത്ത് വന്ന വാര്‍ത്ത .അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ ജനറല്‍ സെക്രട്ടറി ,’അമ്മ ശോഭ ട്രെഷറര്‍ എന്നിങ്ങനെയാണ് ഭാരവാഹികള്‍ ആയി കൊടുത്തിരിക്കുന്നത് .നിലവില്‍ വിജയ് ഫാന്‍സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് സംവിധായകന്‍ കൂടിയായ അച്ഛന്‍ ചന്ദ്രശേഖറാണ് .

Back to top button
error: