NEWS

താന്‍ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കറിന്റെ അറിവോടെ: സ്വപ്ന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി പുറത്ത്.

താന്‍ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കര്‍ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ശിവശങ്കറാണെന്നുമാണ് സ്വപ്‌നയുടെ മൊഴി.

ഇന്നലെ ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഈ നിര്‍ണായക മൊഴി നല്‍കിയത്.

ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ക്കും ഇതു സംബന്ധിച്ച് അറിയാമായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതല്‍ കരാറുകള്‍ സന്തോഷ് ഈപ്പന് ശിവശങ്കര്‍ വാഗ്ദാനം ചെയ്തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ഒരു ദിവസം കൂടി ശിവശങ്കറിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇദ്ദേഹത്തെ ഒരു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker