NEWS

ഇന്ത്യാ – ചൈന സേനപിന്മാറ്റം; മൂന്ന് ഘട്ടങ്ങളിലായി

ന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം അയവിലേക്ക്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായതോടെയാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ അയവുവരുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഓരാഴ്ച കൊണ്ട് പിന്മാറാണ് ഉദ്ദേശിക്കുന്നത്. ഇതിനുളള രൂപരേഖ തയ്യാറായതായാണ് പുറത്ത് വരുന്ന വിവരം.

ഈ വര്‍ഷം ഏപ്രിലിലും മെയിലിലും ഉണ്ടായിരുന്ന സ്ഥിതി തുടരാനാണ് തീരുമാനം. നവംബര്‍ ആറിന് ചുഷുലില്‍ നടന്ന എട്ടാം കോര്‍പ്‌സ് കമാന്‍ഡര്‍ ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുളള സേനാപിന്‍മാറ്റത്തെ കുറിച്ചുളള കാര്യങ്ങള്‍ ധാരണയിലെത്തിയത്.

മൂന്ന് ഘട്ടമായി നടക്കുന്ന പിന്‍മാറ്റത്തിന്റെ ഭാഗമായി ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്‍നിരയില്‍ നിന്ന് മാറ്റുകയും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില്‍ നിന്ന് നിശ്ചിത അകലത്തിലേക്ക് മാറ്റേണ്ടതുമാണ്.

പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്താണ് പിന്‍വാങ്ങലിന്റെ രണ്ടാംഘട്ടം നടക്കുക. ഇവിടുത്തെ ധാരണ പ്രകാരം മൂന്ന് ദിവസത്തേക്ക് ഇരുപക്ഷവും 30 ശതമാനം സൈനികരെ ദിവസേന പിന്‍വലിക്കേണ്ടതാണ്.

മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തെ അതത് സ്ഥാനങ്ങളില്‍ നിന്ന് നിന്ന് ഇരുപക്ഷവും പിന്മാറേണ്ടതാണ്.

Back to top button
error: