NEWS

നിങ്ങളുടെ മുൻ പ്രണയിതാവ് നിങ്ങളെ ഓർമിക്കുന്നുണ്ടാവുമോ ?ആധുനിക മനഃശാസ്ത്രം പറയുന്നത് എന്താണ് ?

മുൻ പ്രണയിതാക്കളെ നിങ്ങൾ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ ?ഇപ്പോഴത്തെ ജീവിതാസ്വാദനത്തിനിടയ്ക്ക് ആ ഓർമ്മകൾ ഇരമ്പി വരുന്നുണ്ടോ ?മുൻ കാമുകനെ അല്ലെങ്കിൽ കാമുകിയെ നിങ്ങൾ സ്വപ്നം കാണാറുണ്ടോ ?

മുൻ ബന്ധം എങ്ങിനെ അവസാനിച്ചാലും ശരി നിങ്ങളുടെ പ്രണയിതാവ് നിങ്ങളെ ഓർക്കുന്നുണ്ട് .’അമ്മ കുഞ്ഞ് ബന്ധത്തിലെന്നപോലെയല്ല ഇവിടെ ഓർമ്മകൾ .വാസോപ്രെസിൻ ,ഓക്‌സിടോസിൻ പോലുള്ള ഹോർമോണുകൾ മറ്റൊരു തരം ഗാഢ അടുപ്പത്തിലേക്കാണ് നിങ്ങളെ നയിക്കുന്നത് .

ആ വ്യക്തി നിങ്ങളുടെ ആദ്യത്തേത് ആകാം ,ഏറ്റവും മികച്ച ബന്ധം ആയിരുന്നിരിക്കാം ,ഏറ്റവും അടുത്ത ബന്ധം ആയിരുന്നിരിക്കാം .ഒരു തരം കോഡുകൾ അവരുടെ ഓർമകളെ തിരിച്ചുകൊണ്ടുവരത്തക്കവിധം രൂപപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കോളേജ് ഓർമ്മകൾ പോലുള്ളവ കൂടുതൽ ദീപ്തമാകുന്നത് .

ആ ചിന്തകൾ തലച്ചോറിന്റെ ഡോപ്പമിൻ സംവിധാനത്തെ ഉദ്ധീപിപ്പിക്കുന്നത് കൊണ്ടാണ് ഓർമ്മകൾ പലപ്പോഴും മധുരിതമാകുന്നത് .ദൃശ്യം ,മണം ,ശബ്ദം ഇതിനെ ഓർമിപ്പിക്കുന്ന ഓക്‌സിടോസിൻ പ്രവർത്തനങ്ങളും തലച്ചോറിനെ ഉദ്ധീപിപ്പിക്കും .ഏറ്റവും സുഖകരമായ അനുഭൂതികളെ എലികൾ പോലും ഓർക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത് .

നിലവിലെ ബന്ധവുമായുള്ള താരതമ്യം ആണ് മറ്റൊന്ന് .ഈ സാഹചര്യത്തിൽ മുൻ പ്രണയിതാവ് എങ്ങനെയായിരുന്നു എന്നാലോചിക്കുന്നത് സ്വാഭാവികം .ഏകാന്തത ആണ് മുൻപ്രണയിതാവിനെ കുറിച്ചുള്ള ഓർമ്മകൾ കൂട്ടുന്ന മറ്റൊരു ഘടകം .മറ്റൊന്ന് സമൂഹ മാധ്യമങ്ങളിലെ അവരുടെ ഇടപെടൽ കാണുമ്പോഴോ അല്ലെങ്കിൽ നമ്മൾ തന്നെ അവരെ കാണാൻ കൊതിച്ച് തിരഞ്ഞു പോകുമ്പോഴോ ഓർമ്മകൾ ചിത്രശലഭങ്ങളായി പറക്കും.

ഒരു ബന്ധത്തിന്റെ നന്മയാണ് മിക്കപ്പോഴും ഓർമകളിൽ തങ്ങുക .അതുകൊണ്ടാണ് ഓർമകൾക്കെന്ത് സുഗന്ധം എന്ന് പറയുന്നത് .ചിലപ്പോൾ ഭൂതകാലത്തെ തെറ്റായും മുൻബന്ധത്തെ ഓർക്കാം .ആ ബന്ധത്തിൽ നിന്ന് നിങ്ങൾ പുറത്ത് കടന്നിട്ടില്ല എന്നാണ് ഇതിന്റെ അർഥം .

സാമൂഹിക ജീവികൾ ആണ് മനുഷ്യർ .അതുകൊണ്ടു തന്നെ ബന്ധങ്ങളിൽ നിന്ന് ഒളിച്ചോടുക എളുപ്പമല്ല .ഒറ്റക്കാവുക എന്നതിനെ ഓരോരുത്തരും ഭയക്കുന്നതും അതുകൊണ്ടാണ് .മറ്റൊന്ന് ബന്ധങ്ങളിൽ പശ്ചാത്താപം തോന്നുമ്പോഴാണ് .സ്വയം കുറ്റബോധത്തിൽ നീറുമ്പോൾ ആണിത് സംഭവിക്കുക .

നിലവിലെ ബന്ധങ്ങളെ ബാധിക്കും വിധം ഓർമകളും ഉണ്ടാകാം .ഒരാളിൽ മറ്റൊരാളെ തേടുന്ന പോലെ .ചില മുഹൂർത്തങ്ങൾ സമാനമായും വരാം .അവസാനമായി നിങ്ങൾ ഇപ്പോഴും ആ വ്യക്തിയുമായി ഏതെങ്കിലും തരത്തിൽ ആശയവിനിമയമുണ്ടെങ്കിൽ നിങ്ങൾ വ്യക്തിയെ മറക്കുന്നതെങ്ങിനെ ?.

Back to top button
error: