NEWS

ബഹ്‌റൈന്‍ പ്രധാനമന്ത്രിക്ക് വിട

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ അമേരിക്കയിലെ മയോ ക്ലിനിക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രധാനമന്ത്രിയുടെ മരണത്തില്‍ ആദരസൂചകമായി ഹമദ് രാജാവ് ബഹ്‌റൈനില്‍ വ്യാഴ്‌ഴ്ച മുതല്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

എല്ലാ സര്‍ക്കാര്‍ വാകുപ്പുകളും മൂന്ന് ദിവസത്തേക്ക് അടയ്ക്കും. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. പ്രധാനമന്ത്രിയുടെ ഭൗതികശരീരം ബഹ്‌റൈനില്‍ എത്തിച്ച ശേഷം കബറടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: