NEWS

ബിനീഷ് ഇനി ജയിലിലേക്ക്

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ജയിലിലേക്ക് മാറ്റും. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കാണ് മാറ്റുന്നത്.
ബിനീഷിനെ ബെംഗളൂരു പ്രത്യേക കോടതി 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബിനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു.

3 തവണയായി 14 ദിവസം തുടര്‍ച്ചയായി ഇഡി കസ്റ്റഡിയിലാണ് ബിനീഷ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button