NEWS
ബ്രിട്ടനിൽ യുവ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
ബ്രിട്ടനിൽ യുവ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു .46 വയസുള്ള ഡോക്ടർ കൃഷ്ണൻ സുബ്രഹ്മണ്യൻ ആണ് മരിച്ചത് .പാലക്കാട് സ്വദേശിയാണ് .
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ ഡോ .കൃഷ്ണൻ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിയുക ആയിരുന്നു .ഇന്നലെ ഉച്ച കഴിഞ്ഞാണ് മരണം .സംസ്കാരം പിന്നീട് .പ്രിയദർശനി മേനോൻ ആണ് ഭാര്യ .
അനസ്തേഷ്യ സ്പെഷ്യലിസ്റ്റ് ആണ് ഡോ .കൃഷ്ണൻ .ഡെർബി ഹോസ്പിറ്റലിൽ ആയിരുന്നു ജോലി .10 ദിവസത്തിനിടെ നാല് മലയാളികൾ ആണ് ബ്രിട്ടനിൽ മരിച്ചത് .