തൻറെ പുതിയ പുസ്തകത്തിൽ ഒബാമ രാഹുൽ ഗാന്ധിയെ കുറിച്ചും മൻമോഹൻ സിംഗിനെ കുറിച്ചും പറയുന്നതെന്താണ്?
?
അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പുസ്തകത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുറിച്ചും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും കുറിച്ചും പരാമർശം .”ഒരു വാഗ്ദത്ത ഭൂമി “എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് ഒരാഴ്ചയേ ആയുള്ളൂ .
“വളരെ ആശങ്കാകുലനായ, ഉൾവലിഞ്ഞ ആളാണ് രാഹുൽ ഗാന്ധി .ഏല്പിച്ച ഒരു ജോലി ചെയ്ത് തീർത്ത് ടീച്ചറുടെ അനുമോദനത്തിനായി കാത്ത് നിൽക്കുന്ന വിദ്യാർത്ഥിയെ പോലെ .പക്ഷെ ഒന്നുകിൽ അഭിരുചി അല്ലെങ്കിൽ ആ വിഷയം സ്വായത്തമാക്കണം എന്ന ആഗ്രഹം നഷ്ടപ്പെട്ട വിദ്യാർഥി .”പുസ്തകത്തിൽ ഒബാമ രാഹുൽ ഗാന്ധിയെ കുറിച്ച് ഇങ്ങനെ പറയുന്നു .
Had a fruitful chat with President @BarackObama Great to meet him again. pic.twitter.com/LCJKGBg0Qr
— Rahul Gandhi (@RahulGandhi) December 1, 2017
മൻമോഹൻ സിംഗിനെ വ്യക്തിത്വമുള്ള മനുഷ്യൻ എന്നാണ് ഒബാമ വിശേഷിപ്പിക്കുന്നത് .നല്ല മനുഷ്യൻ എന്നാണ് ജോ ബൈഡനെ ഒബാമ വിളിക്കുന്നത് .തെരുവ് ഗുണ്ടയെ പോലെ എന്നാണ് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനെ ഒബാമ ഓർമ്മിക്കുന്നത് .
വ്യക്തിപരമായ കാര്യങ്ങളേക്കാൾ രാഷ്ട്രീയ കാര്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് ഒബാമയുടെ പുതിയ പുസ്തകമെന്ന് നിരൂപകർ പറയുന്നു .തന്റെ ആദ്യകാല രാഷ്ട്രീയ ജീവിതം തുടങ്ങി ഒസാമ ബിൻലാദന്റെ കൊലപാതകം വരെ ഒബാമ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട് .