NEWS

ആരാണ് ഇ ഡി പറഞ്ഞ ടീം ?അന്വേഷണം ശിവശങ്കറിന്റെ ടീം അംഗങ്ങളിലേയ്ക്ക്

സർക്കാർ പദ്ധതികളിൽ കരാറുകാരെ കണ്ടെത്തി കമ്മീഷൻ അടിച്ചെടുക്കുന്ന ഒരു ടീം ശിവശങ്കറിന്റെ നേതൃത്വത്തിൽ ഉണ്ട് എന്നാണ് ഇ ഡിയുടെ പ്രധാന ആരോപണം .ഈ ടീം മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണ് പ്രവർത്തിക്കുന്നത് എന്നാണ് അതിലെ ഏറ്റവും മൂർച്ചയുള്ള ആരോപണം .ആ ടീമിന്റെ ഇടപാടുകളെ കുറിച്ചാണ് അന്വേഷണമെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത് .

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നിലധികം പേരെ ഇ ഡിയ്ക്ക് സംശയം ഉണ്ട് .അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട് .എന്നാൽ കോവിഡ് ആയതിനാൽ രവീന്ദ്രൻ ഹാജരായിട്ടില്ല .രവീന്ദ്രനെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാമെന്നാണ് ഇ ഡി കരുതുന്നത് .

നാല് പദ്ധതികളിലെ കരാറുകൾ ആണ് ഇ ഡി പരിശോധിക്കുന്നത് .അതിൽ കെ ഫോൺ ,ഇ മൊബിലിറ്റി ,ലൈഫ് ,സ്മാർട്ട് സിറ്റി പദ്ധതികൾ ഉണ്ട് .ഇതിനു പുറമെ വിവിധ വകുപ്പുകളിലെ ടെൻഡർ ഇല്ലാ കരാറുകളും പരിശോധനയിൽ ആണ് .

യു എ ഇ കോൺസുലേറ്റ് കോഴിക്കോട്ടെ ഒരു ട്രസ്റ്റിന് വൻ തുക സഹായമായി നൽകിയിട്ടുണ്ട് .എന്നാൽ കോൺസുലേറ്റ് ഇടപാട് ആയതിനാൽ ഈ വഴിക്ക് അന്വേഷണം നീങ്ങിയിട്ടില്ല .സർക്കാരിന്റെ നിർമാണ കരാറുകൾ ഏറ്റെടുത്ത സ്ഥാപനങ്ങളും സംശയ നിഴലിൽ ആണ് .

Back to top button
error: