Month: November 2020
-
NEWS
സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം; കടുത്ത നിലപാടെടുത്ത് സിപിഐ, കോട്ടയത്ത് പ്രതിസന്ധി
തിരുവനന്തപുരം: സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ കടുത്ത നിലപാടെടുത്ത് സിപിഐ. കേരള കോണ്‍ഗ്രസിനായി കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ സിപിഐ. ഇനി ഇതില്‍ ചര്‍ച്ചയ്ക്കില്ലെന്നും പറഞ്ഞു. അതേസമയം, കോട്ടയത്ത് എല്‍ഡിഎഫില്‍ എല്‍ഡിഎഫില്‍ പ്രതിസന്ധിയാണ്. അതിനാല്‍ ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് യോഗം ചേരും. ജില്ലാ പഞ്ചായത്ത് പാലാ മുനിസിപ്പാലിറ്റി സീറ്റുകള്‍ സംബന്ധിച്ചാണ് ഇടത് മുന്നണിയില്‍ തര്‍ക്കം രൂക്ഷമായത്. ജില്ലാ പഞ്ചായത്തില്‍ 12 പാലാ മുനിസിപ്പാലിറ്റി 18 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ആവശ്യപ്പെട്ടത്.എന്നാല്‍ ഈ സീറ്റുകള്‍ നല്‍കാന്‍ സിപിഎം തയ്യാറാണെങ്കിലും സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളിലൊന്ന് സിപിഐ വിട്ടുനല്‍കി. എന്നാല്‍ ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടതോടെയാണ് സിപിഐ ഇടഞ്ഞത്. പാര്‍ട്ടിയുടെ അഭിമാനം പണയം വച്ച് ഒത്തുതീര്‍പ്പിനു വഴങ്ങേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിര്‍ദേശം നല്‍കിയതോടെയാണ് ജില്ലാ നേതൃത്വം കടുത്ത നിലപാടെടുത്തത്. ഇതിനെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍…
Read More » -
NEWS
സിഎജി വിവാദം; സര്‍ക്കാരിനെതിരെ പ്രതിപക്ഷം
സിഎജി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം രംഗത്ത് . വിഷയത്തിൽ രാഷ്ട്രപതിക്ക് അടക്കം പരാതി നൽകാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചന ആരംഭിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. സിഎജി റിപ്പോർട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് വാദം ഉയർന്നിരിക്കുന്നത്. കിഫ്ബിക്കെതിരായ നീക്കത്തിൽ സർക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ഇപ്പോൾ. സിഎജിക്ക് വിശദമായ മറുപടി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന് നൽകിയ കരട് റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീർക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദം ഉണ്ടാക്കിയിരിക്കുന്നത്. കിഫ്ബിയെ തകർക്കാൻ ബിജെപിയും കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ വാദം. മസാലബോണ്ടടക്കമുള്ള കിഫ്ബി വായ്പ്പകൾ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമാണ് കരട് റിപ്പോർട്ട് ഉള്ളത്. പരിശോധനയിൽ ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദങ്ങൾ കരട് റിപ്പോർട്ടിൽ ഇടം പിടിച്ചത് ഗൂഢാലോചനയാണെന്ന് സർക്കാർ ഉന്നയിക്കുകയുണ്ടായി.
Read More » -
NEWS
തക്കാളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍
പാലക്കാട്: വാളയാറില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. രേഖകളില്ലാതെ കടത്തിയ ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ അറസ്റ്റ് ചെയ്തു. 35 പെട്ടികളിലായിട്ടാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച് വച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
NEWS
ബിഹാറിലെ സര്‍ക്കാര്‍ രൂപവത്കരണം; എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്
പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനു മുന്നോടിയായുളള എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്കാണ് നാല് സഖ്യകക്ഷികളുടെ എംഎല്‍എമാരുടെ യോഗം ചേരുക. യോഗത്തില്‍ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കും. മാത്രമല്ല യോഗത്തില്‍ നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കുന്നതിനുള്ള അവകാശവാദം നിതീഷ് ഉന്നയിക്കും. മുന്നണി നേതാവിനെ തിരഞ്ഞെടുത്ത ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.ഉപമുഖ്യമന്ത്രിയായി സുശീല്‍ കുമാര്‍ മോദിക്കു പകരം മുതിര്‍ന്ന ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗവുമായ കാമേശ്വര്‍ ചൗപാലിന്റെ പേരാണ് ബി.ജെ.പി. പരിഗണിക്കുന്നത്. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ മുന്നണിക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് നാല് വീതവും സീറ്റുകളാണ് ഉള്ളത്.
Read More » -
LIFE
വെള്ളാപ്പള്ളിയും കമറുദ്ദീനും ബിഷപ്പ് കെ.പി യോഹന്നാനും മുഖ്യമന്ത്രിയുടെ അനുചരന്മാരും മാഫിയാ സംഘങ്ങൾ: ജ. കെമാൽ പാഷ
സംസ്ഥാനത്തെ സാമൂഹിക -രാഷ്ട്രീയ മേഖലയിലെ പുതുപ്രവണതകൾ വിലയിരുത്തുകയാണ് “തുറന്നടിച്ച് ജ.കെമാൽ പാഷ “എന്ന പംക്തിയിലൂടെ ജ. കെമാൽ പാഷ. സംസ്ഥാനത്ത് മാഫിയ ഭരണം ആണെന്ന് ജ. കെമാൽ പാഷ വിമർശിക്കുന്നു. https://youtu.be/PiY2cH0p8Sg
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,26,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രന്‍ നായര്‍ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രന്‍ (55), മുതുവിള സ്വദേശി ഗംഗാധരന്‍ (62), റസല്‍പുരം സ്വദേശി സുദര്‍ശനന്‍ (53), കൊല്ലം ഉമയനല്ലൂര്‍ സ്വദേശി അയ്യപ്പന്‍ പിള്ള (74), കാവനാട് സ്വദേശി സുബയ്യന്‍ (60), ആലപ്പുഴ കരോക്കാവേലി സ്വദേശി…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,26,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രന്‍ നായര്‍ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രന്‍ (55), മുതുവിള സ്വദേശി ഗംഗാധരന്‍ (62), റസല്‍പുരം സ്വദേശി സുദര്‍ശനന്‍ (53), കൊല്ലം ഉമയനല്ലൂര്‍ സ്വദേശി അയ്യപ്പന്‍ പിള്ള (74), കാവനാട്…
Read More » -
LIFE
ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി മാസ്റ്റര്‍ ടീസര്‍
ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ടീസര്‍ പുറത്ത് വിട്ടു. ടീസറിന് മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ വിജയിയിക്കൊപ്പം ശ്രദ്ധേയ കഥാപാത്രമായി തമിഴ്‌നടന്‍ വിജയ് സേതുപതിയും എത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്ത് വന്നിരുന്ന ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രശ്‌നങ്ങള്‍ തീര്‍ന്ന ശേഷം ചിത്രം തീയേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയത്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ടീസര്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നുവെന്നും ചിത്രം തീയേറ്ററില്‍ വന്‍ വിജയമായിരിക്കുമെന്നുമാണ് ആരാധകരുടെയും പ്രേക്ഷകരുടെയും പക്ഷത്ത് നിന്നുള്ള പ്രതികരണം.
Read More » -
NEWS
“പ്രകാശൻ പറക്കട്ടെ “
ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ധ്യാൻ ശ്രീനിവാസൻ കഥ തിരക്കഥ സംഭാഷണം എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- സിങ്ക് സിനിമ, കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ, വാർത്താപ്രചരണം-എ എസ് ദിനേശ്.
Read More »
