NEWS
മണിപ്പുഴ ബൈപ്പാസിലെ അപകട പരമ്പര: വാഹന വകുപ്പ് ജാഗ്രതയിൽ
മണിപ്പുഴ- ഇരയിൽ കടവ് ബൈപ്പാസിൽ അപകട മരണങ്ങൾ തുടർച്ചയായതിനെ തുടർന്ന് വാഹന വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. വേഗത നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാനാണ് ആലോചന
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നഅപകടത്തിൽ പെട്ട് രണ്ടു യുവാക്കൾ ഇവിടെ മരിച്ചു.
ഇന്നലെ രാത്രി ചിങ്ങവനം സ്വദേശി 21 വയസുള്ള പോളച്ചിറയിൽ ജോയൽ പി. ജോസ് കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ചു.
ഈരയിൽക്കടവ് ഭാഗത്തേക്ക് വരുകയായിരുന്ന പൾസർ ബൈക്ക് മണിപ്പുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറിലേക്ക് ഇടിച്ചു കയറി. ഇതോടെ യുവാവ് മലക്കം മറിഞ്ഞ് തെറിച്ച് വീഴുകയായിരുന്നു. ബൈക്കിൻ്റെ അലോയി ടയർ അടക്കം പൊട്ടി തകർന്നു. വെള്ളിയാഴ്ച രാത്രി പുതുപ്പള്ളി സ്വദേശി ഗോകുൽ ഇത്ര സ്ഥലത്തു വച്ച് അപകടത്തിൽ മരിച്ചിരുന്നു.